എല്ലാ കുട്ടികൾക്കും സൗജന്യ യൂണിഫോം നല്കും: വി.ശിവൻകുട്ടി
ആധാറില്ലെങ്കിലും പേടിക്കേണ്ടെന്ന് സഭയിൽ വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ ആധാര് അധിഷ്ഠിത തസ്തിക നിർണ്ണയ പ്രതിസന്ധി പരിഹരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ യൂണിഫോം ഉറപ്പാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. ഒരു അധ്യാപകർക്കും ജോലി നഷ്ടപ്പെടാൻ പാടില്ലെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ 57130 വിദ്യാർത്ഥികൾക്ക് ആധാർ ഇല്ലെന്നാണ് കണക്ക്. ഈ കുട്ടികൾക്ക് സൗജന്യ യൂണിഫോം ലഭിക്കുമായിരുന്നില്ല, ഇത് ഗുരുതര പ്രശ്‌നമാണെന്ന് സമ്മതിച്ച വിദ്യാഭ്യാസ മന്ത്രി കുട്ടികളുടെയും അധ്യാപകരുടെയും അവകാശം സംരക്ഷിക്കുമെന്ന് അറിയിച്ചു. എല്ലാവർക്കും യൂണിഫോം നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി.