ശബരിമലയിൽ സ്വർണം പൂശിയ പാളികൾ പുനഃസ്ഥാപിക്കും
ചടങ്ങ് ഒക്ടോബർ 17ന്.

പത്തനംതിട്ട :ശബരിമല ശ്രീ കോവിലിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൂശിയ പാളികൾ ഒക്ടോബർ 17ന് പുനഃസ്ഥാപിക്കും. പുനഃസ്ഥാപിക്കാനായുള്ള താന്ത്രിക അനുമതിയും ഹൈക്കോടതി അനുമതിയും ലഭിച്ചതോടെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം.
തുലാമാസ പൂജകൾക്കായി ഒക്ടോബർ 17ന് നട തുറന്ന ശേഷമാകും സ്വർണം പൂശിയ പാളികൾ ദ്വാരപാലക ശിൽപങ്ങളിൽ പുനഃസ്ഥാപിക്കു ന്നത്. ശ്രീകോവിലിന്റെ വാതിലുകളുടെയും കമാനത്തിന്റെയും അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള നടപടികൾക്കും ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്.
അറ്റകുറ്റ പണികൾക്കു ശേഷം സന്നിധാനത്ത് എത്തിച്ച സ്വർണം പൂശിയ പാളികൾ ശബരിമല സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുകയാണ്.