താമരശ്ശേരി ചുരം ആറാം വളവിൽ ലോറി കുടുങ്ങി ഗതാഗത തടസ്സം
അവധി ദിവസമായതിനാൽ ധാരാളം വാഹനങ്ങൾ ചുരം കയറി വരുന്നുണ്ട്
താമരശ്ശേരി : വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗത തടസ്സം. ഇത്തവണ ചുരം കയറുകയായിരുന്ന വലിയ ലോറിയാണ് വഴിയിൽ കുടുങ്ങിയത്. ആറാം വളവിൽ ലോറി കുടുങ്ങിയതിനാൽ വലിയ വാഹനങ്ങൾക്ക് കയറി പോകാൻ ആവാത്ത അവസ്ഥയാണ്. ചുരം സംരക്ഷണ സമിതി പ്രവർത്തകരും യാത്രക്കാരും ഇടപെട്ട് ഗതാഗത സൗകര്യമൊരുക്കാൻ ശ്രമിക്കുന്നുണ്ട്.
പരമാവധി സൗകര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നെങ്കിലും ഇടയ്ക്കിടെ ഉണ്ടാവുന്ന ഗതാഗത തടസ്സങ്ങൾ വയനാട്ടിലേക്കും തിരിച്ചുമുള്ള യാത്രയിൽ വൻ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി റോഡിലേക്ക് വലിയ പാറക്കല്ല് ഉരുണ്ട് വീണത് ആശങ്ക ഉയർത്തിയിരുന്നു. ഭാഗ്യം കൊണ്ടാണ് വാഹനത്തിൽ പതിക്കാതെ രക്ഷപ്പെട്ടത്.

