കാരൂർ ദുരന്തത്തിൽ മനംനൊന്ത് ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി
സെന്തിൽ ബാലാജിക്കെതിരെ ആത്മഹത്യാ കുറിപ്പ്.
കരൂർ :കരൂരിലെ ദുരന്തത്തിൽ മനംനൊന്ത് ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി. വില്ലുപുരം സ്വദേശി വി അയ്യപ്പനാണ് ആത്മഹത്യ ചെയ്തത്. തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് ഉത്തരവാദി ഡിഎംകെ (ദ്രാവിഡ മുന്നേറ്റ കഴകം) നേതാവ് സെന്തിൽ ബാലാജിയാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ആത്മഹത്യാ കുറിപ്പിൽ ആവശ്യപ്പെടുന്നുണ്ട്.
ബാലാജിയുടെ സമ്മർദം കാരണം കരൂറിലെ പരിപാടിക്ക് സുരക്ഷയൊരുക്കിയില്ലെന്നാണ് അയ്യപ്പൻ കുറിപ്പിൽ ആരോപിക്കുന്നത്. ഡിഎംകെയ്ക്ക് പുറമെ ദുരന്തത്തിൽ പൊലീസിനും ഉത്തരവാദിത്തമുണ്ടെന്ന് അയപ്പൻ ആത്മഹത്യാ കുറിപ്പിൽ ആരോപിച്ചു.
ദിവസവേതനക്കാരനായ അയ്യപ്പൻ മുൻപ് വിജയ് ആരാധക കൂട്ടായ്മയുടെ ഭാരവാഹി ആയിരുന്നു. ടിവിയിലെ വാർത്തകൾ കണ്ട് അയ്യപ്പൻ അസ്വസ്ഥൻ ആയിരുന്നതായി കുടുംബം വ്യക്തമാക്കുന്നു. അയ്യപ്പന്റെ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

