സ്വർണ്ണം ഇന്നത്തെ വില പവന് 87000 രൂപ; ഒറ്റയടിക്ക് പവന് വർദ്ധിച്ചത് 870
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നത്.

കൊച്ചി: സംസ്ഥാനത്ത് വീണ്ടും റെക്കോർഡ് സ്വർണ വില. പവൻ ഒറ്റയടിക്ക് 880 രൂപ കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 87,000 രൂപ. ഗ്രാമിന് 110 രൂപ കൂടിയത്. 10,875 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില.
കഴിഞ്ഞ മാസം 86,760 ലെത്തിയാണ് പവൻ വില സർവകാല റെക്കോർഡ്. വീണ്ടും റെക്കോര് ഡുകള് ദെദിച്ചാണ് ഇന്ന് വിലയില് കുതിപ്പുണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വർണവില. സെപ്റ്റംബർ 9 നാണ് വില എൻപതിനായിരം പിന്നിട്ടത്. തുടർന്നുള്ള ദിവസങ്ങളിൽ ഓരോ ദിവസവും റെക്കോർഡുകൾ ഭേദിച്ച് സ്വർണ്ണവില കുതിക്കുന്ന കാഴ്‌ചയാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നത്.