headerlogo
recents

രാഷ്ട്രപിതാവിന്റെ 156-ാം ജൻമദിനം, ഗാന്ധി സ്മരണയിൽ രാജ്യം

 ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ശുചിത്വ ക്യാമ്പയിനു കൾ നടക്കും.

 രാഷ്ട്രപിതാവിന്റെ 156-ാം ജൻമദിനം, ഗാന്ധി സ്മരണയിൽ രാജ്യം
avatar image

NDR News

02 Oct 2025 09:56 AM

  ഡൽഹി :ഗാന്ധി സ്മരണയിൽ രാജ്യം. ഒരായുഷ്‌കാലം മുഴുവൻ സത്യത്തിനും അഹിംസയ്ക്കും നിലകൊണ്ട മഹാത്മാഗാന്ധിയുടെ 156-ാം ജൻമദിനമാണിന്ന്. പ്രധാനമന്ത്രിയും, രാഷ്ട്രപതിയും അടക്കമുള്ള പ്രമുഖർ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി. ഗാന്ധിജിയുടെ ജന്മ ദിനം അന്താരാഷ്ട്ര അഹിംസ ദിനം കൂടിയായാണ് ആചരിക്കുന്നത്.

 ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ശുചിത്വ ക്യാമ്പയിനു കൾ നടക്കും. സംസ്ഥാനത്തും വിപുലമായ പരിപാടികളാണ് നടക്കുന്നത്.ഗാന്ധി ജയന്തി ദിവസം ജനങ്ങൾ ഖാദി ഉത്പന്നങ്ങൾ വാങ്ങണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. വികസിത ഭാരതം കെട്ടിപ്പടുക്കാൻ ഗാന്ധിജിയുടെ പാത പിന്തുടരുമെന്നും പ്രധാനമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു. ധൈര്യവും ലാളിത്യവും എങ്ങനെ മാറ്റത്തിന്റെ ഉപകരണങ്ങളാകു മെന്ന് ബാപ്പു തെളിയിച്ചു.

   ബാപ്പുവിന്റെ അസാധാരണ ജീവിതത്തിന് ആദരാഞ്ജലി അർപ്പിക്കുന്നതായും മോദി വ്യക്തമാക്കി. മാനവിക സേവനത്തിൻ്റെ ശക്‌തിയിലും സഹാനുഭൂതിയിലും ഗാന്ധിജി വിശ്വസിച്ചുവെന്നും ജനങ്ങളെ ശാക്തീകരിക്കാൻ അത് മുറുകെ പിടിച്ചുവെന്നും മോദി കൂട്ടിച്ചേർത്തു.

 

NDR News
02 Oct 2025 09:56 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents