നെഹ്റു പൗരന് വോട്ടവകാശം നിർബന്ധമാക്കിയെങ്കിൽ നരേന്ദ്രമോദി പൗരന് വോട്ടവകാശം നിഷേധിക്കുകയാണ്; പ്രൊഫസർ ടി പി കുഞ്ഞിക്കണ്ണൻ
വോട്ട്കൊള്ളയ്ക്കെതിരെ നടുവണ്ണൂർ ബ്ലോക്ക് തല സിഗ് നേച്ചർ കാമ്പയിൻ നടത്തി

നടുവണ്ണൂർ: സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിൻ്റെ ഗവർമെൻ്റ് പൗരന് വോട്ടവകാശം നിർബന്ധമാക്കിയിരുവെങ്കിൽ ഇന്ന് നരേന്ദ്ര മോദി ഗവർമെൻ്റ് തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗപ്പെടുത്തി പൗരൻ്റെ വോട്ടവകാശം നിഷേധിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് പ്രമുഖ എഴുത്തുകാരൻ പ്രൊഫസർ ടി.പി. കുഞ്ഞിക്കണ്ണൻ പ്രസ്താപിച്ചു. വോട്ട്കൊള്ളയ്ക്കെതിരെ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടത്തിൻ്റെ ഭാഗമായി നടക്കുന്ന 5 കോടി ഒപ്പ് ശേഖരിക്കലിൻ്റെ നടുവണ്ണൂർ ബ്ലോക്ക് തല സിഗ് നേച്ചർ കാമ്പയിൻ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ബ്ലോക്ക് പ്രസിഡണ്ട് കെ രാജീവൻ അത്യക്ഷത വഹിച്ചു.
കാവിൽ പി.മാധവൻ, നിസാർ ചേലേരി, എടാടത്ത് രാഘവൻ, എം ഋഷികേശൻ, പി പി ശ്രീധരൻ, കെ.പി പ്രശാന്ത്, രാഘവൻ കൊരോങ്ങിൽ പ്രസംഗിച്ചു.