കോട്ടൂർ പതിനാറാം വാർഡിൽ അരിപ്പാറ, ആഴോത്ത് താഴെ വയൽ ഭാഗങ്ങളിൽ കക്കൂസ് മാലിന്യം തള്ളി
ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
കോട്ടൂർ : കോട്ടൂർ പഞ്ചായത്തിലെ പതിനാറാം വാർഡിലെ അരിപ്പാറ, ആഴോത്ത് താഴെ വയൽ എന്നിവിടങ്ങളിൽ അജ്ഞാതർ കക്കൂസ് മാലിന്യം തള്ളി. ഇന്നലെ അർദ്ധരാത്രിയോടെയാണ് ജനവാസ കേന്ദ്രത്തിൽ കക്കൂസ് മാലിന്യം ഒഴുക്കിയത്. പരിസരവാസികൾക്ക് ദുർഗ്ഗന്ധം മൂലം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.
നാട്ടുകാരുടെ പരാതിയെ തുടർന്ന് ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ടാങ്കർ ലോറിയിൽ കൊണ്ട് വന്ന് മാലിന്യം തള്ളിയെന്ന് നാട്ടുകാർ പറയുന്നു. അമീബിക് മസ്തിഷ്ക ജ്വരം വ്യാപകമാവുന്ന സാഹചര്യത്തിൽ ഇത്തരമൊരു പ്രവൃത്തി ചെയ്തവരെ എത്രയും പെട്ടന്ന് തന്നെ കണ്ടെത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

