താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാൻ തല കീഴായി മറിഞ്ഞു
ചായപ്പൊടി കയറ്റിവന്ന വാനാണ് അപകടത്തിൽപ്പെട്ടത്

താമരശ്ശേരി: താമരശ്ശേരി ചുരം രണ്ടാം വളവിന് താഴെ ചായപ്പൊടി കയറ്റി വരികയായിരുന്ന പിക്കപ്പ് വാൻ തലകീഴായി മറിഞ്ഞു. ആർക്കും പരിക്ക് ഇല്ല.
ഇപ്പോഴത്തെ അപകടത്തിൽ ഭരിക്കും ഗതാഗത തടസ്സവും ഇല്ലെങ്കിലും സമീപകാലത്തായി ചുരത്തിൽ വാഹന അപകടം വളരെയേറെ വർധിച്ചു വരികയാണ്. മിക്ക അപകടങ്ങളിലും ഗതാഗത തടസ്സങ്ങളും ഉണ്ടാവുന്നുണ്ട്.ചുരം സംരക്ഷണ സമിതി പ്രവർത്തകരും പോലീസും ഒക്കെ പ്രവർത്തിക്കുന്നു ണ്ടെങ്കിലും അപകടത്തിന് കുറവില്ല.