തുക്കു കയറിനെ ഭയപ്പെടുന്ന ആളല്ല താനെന്ന് നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര
സജിതയെ കൊലപ്പെടുത്തിയ കേസിൽ വിധി വരാനിരിക്കെയാണ് ചെന്താമര പ്രതികരിച്ചത്
പാലക്കാട്: വധ ശിക്ഷയിൽ ഭയമില്ലെന്ന് നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര. 2019ൽ പോത്തുണ്ടി സ്വദേശിയായ സജിതയെ കൊലപ്പെടുത്തിയ കേസിൽ അടുത്തയാഴ്ച വിധി വരാനിരിക്കെയാണ് ചെന്താമര പ്രതികരിച്ചത്. കോടതിയിൽ ഹാജരായി മടങ്ങുമ്പോൾ ആയിരുന്നു പ്രതിയുടെ നിസംഗ ഭാവത്തിലുള്ള പ്രതികരണം.
ചോദ്യങ്ങളോട് യാതൊരു കൂസലുമില്ലാതെയാണ് ചെന്താമര പ്രതികരിച്ചത്. കേസിൽ അടുത്തയാഴ്ച വിധി വരാനിരിക്കെയാണ് ഇയാളുടെ പ്രതികരണം. തൻ്റെ ജീവിതം ഇല്ലാതാക്കാൻ ശ്രമിച്ചവരെ ഇനിയും തീർക്കുമെന്നായിരുന്നു മുൻപും മാധ്യമങ്ങളോട് ചെന്താമര പ്രതികരിച്ചിരുന്നത്. 2025 ജനുവരി 27ന് പോത്തുണ്ടിയിൽനാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. അയൽവാസി കൂടിയായ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെയാണ് ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. വീടിനുമുന്നിലിട്ടാണ് ഇരുവരെയും കൊലപ്പെടുത്തിയത്. സുധാകരനെ ആക്രമിക്കുന്ന ശബ്ദംകേട്ട് ഓടിവന്ന ലക്ഷ്മിയെയും വെട്ടുകയായിരുന്നു. സുധാകരൻ സംഭവസ്ഥലത്തും ലക്ഷ്മി സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.

