ഡെക്കാൻ കൾചറൽ സൊസൈറ്റി സാഹിത്യസായാഹ്നം
ടി.എം. ശ്രീധരൻ ചർച്ച ഉദ്ഘാടനം ചെയ്തു.
ബാംഗ്ലൂർ : ഡെക്കാൻ കൾചറൽ സൊസൈറ്റിയുടെ ഓണാഘോ ഷത്തോടനുബന്ധിച്ച് സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു. കവിയും നോവലിസ്റ്റും പ്രഭാഷകനുമായ ഡോ. സോമൻ കടലൂർ 'നവ സാഹിത്യവും പുതുകാലവും' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.
കാലവും ഭാഷയും സംസ്കാരവും സാമൂഹികാവസ്ഥയും മാറിയതു പോലെ സാഹിത്യവും ഭാവുകത്വ പരിണാമത്തിനു വിധേ യമായി ട്ടുണ്ട്. പ്രാദേശികതയും സൂക്ഷ്മ യാഥാർഥ്യങ്ങളും ചരിത്രവും മിത്തും ഓർമകളും സമകാലിക സാഹിത്യത്തിൽ നിറഞ്ഞു നിൽക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ടി.എം. ശ്രീധരൻ ചർച്ച ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡൻ്റ് സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു. ആർ.വി. ആ ചാരി, കെ.ആർ. കിഷോർ, ശാന്തകുമാർ എലപ്പുള്ളി, ബിന്ദു സജീവ് എന്നിവർ പങ്കെടുത്തു. സെക്രട്ടറി ജി. ജോയ് സ്വാഗതവും ട്രഷറർ വി.സി. കേശവ മേനോൻ നന്ദിയും പറഞ്ഞു.

