headerlogo
recents

കസ്‌റ്റംസിന് തിരിച്ചടി; ദുൽഖർ സൽമാന്റെ ഡിഫന്‍ഡര്‍ വിട്ടുനല്‍കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി

ഉപാധികളോടെ വാഹനം നിട്ടുനല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

 കസ്‌റ്റംസിന് തിരിച്ചടി; ദുൽഖർ സൽമാന്റെ ഡിഫന്‍ഡര്‍ വിട്ടുനല്‍കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി
avatar image

NDR News

07 Oct 2025 05:46 PM

  എറണാകുളം :ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചടുത്ത നടൻ ദുല്‍ഖര്‍ സല്‍മാന്റെ ഡിഫൻഡർ വിട്ടുനൽകണമെന്ന് ഹൈക്കോടതി. ഇതുസംബന്ധിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. ഉപാധികളോടെ വാഹനം നിട്ടുനല്‍കാനാണ് ഹൈക്കോടതി യുടെ നിര്‍ദ്ദേശം. വാഹനം വിദേശത്ത് നിന്നും കടത്തിയ താണെന്ന് കസ്റ്റംസ് ഹൈക്കോടതി യെ അറിയിച്ചിരുന്നു. ഇതിൽ വിശദീകരണം നല്‍കാന്‍ ദുല്‍ഖര്‍ സല്‍മാന് നോട്ടീസ് നല്‍കിയിട്ടു ണ്ടെന്ന് പറഞ്ഞ കസ്റ്റംസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ചാണ് വാഹനം പിടിച്ചെടുത്തതെന്നും കോടതിയിൽ അറിയിച്ചു.

  ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങളായിരുന്നു കസ്റ്റംസ് പിടിച്ചെടുത്തത്. എന്നാൽ ഈ വാഹനം വിദേശത്ത് നിന്നും കടത്തിയതാണെന്ന് കസ്റ്റംസ് അറിയിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ചാണ് വാഹനം പിടിച്ചെടുത്തത്. ദുല്‍ഖറിന്റെ മറ്റ് രണ്ട് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തിരുന്നു. ആ നടപടി ദുല്‍ഖര്‍ ചോദ്യം ചെയ്തിട്ടില്ലെന്നും കസ്റ്റംസ് വ്യക്തമാക്കി.

   പിടിച്ചെടുത്ത വാഹനങ്ങളിൽ ഡിഫന്‍ഡര്‍ തിരികെ ആവശ്യപ്പെട്ടാണ് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ദുല്‍ഖര്‍ ആദ്യം സമീപിക്കേണ്ടത് അപ്പലേറ്റ് ട്രൈബ്യൂണലിനെയാണെന്നും എന്നാല്‍ അത്തരമൊരു നടപടിയിലേക്ക് കടക്കാതെ ഹൈക്കോടതിയെ സമീപിച്ച നടപടി ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് ഇക്കാര്യം അറിയിച്ചത്. നിയമവിരുദ്ധമെങ്കില്‍ വാഹനം പിടിച്ചെടുക്കാന്‍ കസ്റ്റംസിന് അധികാരം ഉണ്ടെന്നും കസ്റ്റംസ് അറിയിച്ചു.

 

NDR News
07 Oct 2025 05:46 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents