ബോബി ചെമ്മണ്ണൂറിന്റെ പീരിമേട്ടിലെ സാഗരിക റിസോര്‍ട്ട് ജപ്തി ചെയ്തു കോടതി
പീരുമേട്ടിലെ സാഗരിക റിസ്സോര്‍ട്ട് കട്ടപ്പന സബ് കോടതിയാണ് ജപ്തി ചെയ്തത്.

എറണാകുളം :ബോബി ചെമ്മണ്ണൂരിന്റെ ബിസിനസ് തട്ടിപ്പുകളുടെ മറ്റൊരു മുഖം പൊതുമധ്യത്തില്‍ അഴിഞ്ഞുവീഴാനിടയാക്കി മൈക്കിള്‍സ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഉടമ ഷെറി ജോസഫിന്റെ നിയമ പോരാട്ടം. അഞ്ചു കോടിയിലധികം രൂപ വാടകയിനത്തില്‍ തരാതെ തന്നെ പറ്റിച്ച ബോബി ചെമ്മണ്ണൂരിനെ തിരെ നിയമ പോരാട്ടത്തിലൂടെ യാണ് ഷെറി ജോസഫ് നീതി വാങ്ങിയെടുത്തത്. ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള പീരുമേട്ടിലെ സാഗരിക റിസ്സോര്‍ട്ട് ജപ്തി ചെയ്ത് വാടക കുടിശ്ശിക നേടുക മാത്രമല്ല ബോബി ചെമ്മണ്ണൂരിന്റെ റോള്‍സ് റോയ്‌സ് കാര്‍ ജപ്തി ചെയ്യാനുള്ള നടപടിക്കും കോടതിയില്‍ നിന്ന് അനുമതി നേടിയെടുത്തു.
ബോബിയുടെ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഹോളിഡേയ്സ് ആന്‍ഡ് റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡുമായി കരാറില്‍ ഏര്‍പ്പെട്ട ഷെറി ജോസഫിന് പ്രതിമാസം 14 ലക്ഷം രൂപയായിരുന്നു കരാര്‍ പ്രകാരം വാടകയിനത്തില്‍ നല്‍കേണ്ടത്. ഇത് നല്‍കാതെ പെരുകിയതോടെ താന്‍ വഞ്ചിക്കപ്പെട്ടുവെന്നു കണ്ടാണ് ഷെറി കോടതിയെ സമീപിച്ചത്.
അഞ്ചു കോടിയിലധികം വാടക കുടിശ്ശിക റിസ്സോര്‍ട്ട് ഉടമക്ക് നല്‍കണം എന്ന ജസ്റ്റിസ് കെ കെ ദിനേശന്റെ ആര്‍ബിട്രഷന്‍ വിധി വരുകയും ചെയ്തു. എന്നാല്‍ ജസ്റ്റിസ് കെ കെ ദിനേശന്റെ ആര്‍ബിട്രഷന്‍ വിധിനടപ്പാക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ടുമൂലം ബോബി ചെമ്മണ്ണൂരിന് കഴിയാത്ത തിനാലാണ് ബോബിയുടെ ഉടമസ്ഥതയില്‍ലുള്ള പീരുമേട്ടിലെ സാഗരിക റിസ്സോര്‍ട്ട് കട്ടപ്പന സബ് കോടതി ജപ്തി ചെയ്തത്.
ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള റോള്‍സ് റോയ്‌സ് കാര്‍ ജപ്തിചെയ്യാനുള്ള അപേക്ഷ കോടതിയ്ക്ക് മുമ്പാകെ എത്തിയപ്പോള്‍ അത് ഈ കോടതിയുടെ ജൂറിസ്ഡിക്ഷന്‍ പരിധിയില്‍ അല്ലെന്നും ബന്ധപ്പെട്ട കോടതിയില്‍ സമര്‍പ്പിക്കുവാനും കട്ടപ്പന കോടതി നിര്‍ദേശിക്കുക യായിരുന്നു.