സ്വർണ്ണപ്പാളി വിവാദം; കുറ്റക്കാർ എത്ര വമ്പൻ ആയാലും ശിക്ഷിക്കപ്പെടുമെന്ന് മന്ത്രി വി ശിവൻകുട്ടി
തെളിവില്ലാതെ പ്രതിപക്ഷം എന്തും വിളിച്ചു പറയുന്നു വെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം :സ്വർണ്ണപ്പാളി വിവാദത്തിൽ സർക്കാർ നയം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട് മന്ത്രി വി ശിവൻകുട്ടി. കുറ്റക്കാർ എത്ര വമ്പൻ ആയാലും ശിക്ഷിക്കപ്പെടും. തെളിവില്ലാതെ പ്രതിപക്ഷം എന്തും വിളിച്ചു പറയുന്നുവെന്നും മന്ത്രി പറഞ്ഞു.
സ്വർണ്ണപ്പാളി വിവാദം മുക്കാനാണ് ഇഡി റെയ്ഡെന്ന സുരേഷ് ഗോപിയുടെ വാദത്തിലും മന്ത്രി ശിവൻകുട്ടി മറുപടി പറഞ്ഞു. സമനില തെറ്റിയ അഭിപ്രായമാണ് സുരേഷ് ഗോപി നടത്തിക്കൊണ്ടിരി ക്കുന്നതെന്നും പ്രതികരിക്കാതിരി ക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
അതേസ്വമയം,പേരാമ്പ്രയിലു ണ്ടായ സംഭവം അതിശയോക്തി പരമായ കാര്യമായി തനിക്ക് തോന്നില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. കേരള രൂപീകരണത്തിന് ശേഷം ഉണ്ടായ ആദ്യ സംഭവല്ല, പൊതുപ്രവർത്തന രംഗത്ത് നിൽക്കുമ്പോൾ താനും ഒരുപാട് മർദ്ദനം ഏറ്റിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.