headerlogo
recents

ഫുട്ബോൾ ഗ്രൗണ്ട്  യാഥാർത്ഥ്യത്തിലേക്ക്; ഹണി മ്യൂസിയം ഫൗണ്ടർ ഉസ്മാൻ മദാരിയെ ജന്മനാട് ആദരിച്ചു

എം.എൽ.എ അഡ്വ. ടി. സിദ്ദീഖ് ഉസ്മാൻ മദാരിയെ പൊതു വേദിയിൽ ആദരിക്കുക യുണ്ടായി.

 ഫുട്ബോൾ ഗ്രൗണ്ട്  യാഥാർത്ഥ്യത്തിലേക്ക്; ഹണി മ്യൂസിയം ഫൗണ്ടർ ഉസ്മാൻ മദാരിയെ ജന്മനാട് ആദരിച്ചു
avatar image

NDR News

13 Oct 2025 06:28 PM

  പഴയ വൈത്തിരി: പഴയ വൈത്തിരിയുടെ ചിരകാല സ്വപ്നമായ ഫുട്ബോൾ ഗ്രൗണ്ടിന്റെ യാഥാർത്ഥ്യത്തിനായി ഹണി മ്യൂസിയം ഫൗണ്ടർ ഉസ്മാൻ മദാരി സ്പോൺസർ ചെയ്ത സ്ഥലത്തിന്റെ രേഖ വൈത്തിരി ഗ്രാമപഞ്ചായത്തിന് കൈമാറി. ഈ മഹത്തായ സാമൂഹിക സംഭാവനയ്ക്ക് ആദരസൂചകമായി എം.എൽ.എ അഡ്വ. ടി. സിദ്ദീഖ് ഉസ്മാൻ മദാരിയെ പൊതു വേദിയിൽ ആദരിച്ചു.

    പ്രസ്തുത പരിപാടിയിൽ നാടിനോടുള്ള അടുപ്പവും സമൂഹ ത്തിനോടുള്ള ഉത്തരവാദിത്വബോധ വുമാണ് ഉസ്മാൻ മദാരിയുടെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്നത് എന്നും ഒരു യുവ സംരംഭകൻ സമൂഹത്തിന്റെ പുരോഗതിക്കായി ഇത്തരമൊരു മഹത്തായ സംഭാവന നൽകുന്നത് പ്രചോദനാത്മകമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“ഗ്രാമോത്സവം 2025” എന്ന പേരിൽ സംഘടിപ്പിച്ച ഭംഗിയുറ്റ ചടങ്ങിലാണ് ഹണി മ്യൂസിയം ഫൗണ്ടർ ഉസ്മാൻ മദാരി സ്പോൺസർ ചെയ്ത ഭൂമിയുടെ രേഖ വൈത്തിരി ഗ്രാമപഞ്ചായ ത്തിന് കൈമാറിയത്. ചടങ്ങ് പഴയ വൈത്തിരിയിൽ പ്രത്യേകം ഒരുക്കിയ പൊതു വേദിയിൽ വച്ച് നടന്നു. ചടങ്ങിൽ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി. വിജേഷ്, വൈസ് പ്രസിഡണ്ട് ഉഷ ജ്യോതിദാസ്, വാർഡ് മെമ്പർമാർ, വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു. 

 നാടിന്റെ കായിക വികസനത്തിനും യുവജനങ്ങളുടെ ഉജ്ജ്വല ഭാവിക്കും വഴിതുറക്കുന്ന ഈ സംരംഭം വൈത്തിരിയുടെ അഭിമാന നിമിഷമെന്നു ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സമൂഹത്തിനോടുള്ള പ്രതിബദ്ധത യും നാടിനോടുള്ള അർപ്പണബോധ വുമാണ് ഉസ്മാൻ മദാരിയുടെ ഈ നടപടി തെളിയിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.പിതാവിന്റെ ഓർമയ്ക്കായാണ് ഗ്രൗണ്ട് സ്പോൺസർ ചെയ്തത് എന്ന് ഉസ്മാൻ മദാരി പറഞ്ഞു.മദാരി കോയഹാജി മെമ്മോറിയൽ എന്ന പേരിൽ ആയിരിക്കും ഗ്രൌണ്ട് അറിയപ്പെടുക.

NDR News
13 Oct 2025 06:28 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents