headerlogo
recents

വയോജന ഇൻഷൂറൻസ് നടപ്പാക്കാത്തതിനെതിരെ വായമൂടി കെട്ടി സമരം

പ്രമുഖ ഗാന്ധിയനും, ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറിയുമായ യു.രാമചന്ദ്രൻ നായർ ധർണ്ണ ഉദ്ഘാടനം ചെയ്തു.

 വയോജന ഇൻഷൂറൻസ് നടപ്പാക്കാത്തതിനെതിരെ വായമൂടി കെട്ടി സമരം
avatar image

NDR News

14 Oct 2025 06:13 PM

  കോഴിക്കോട് : 70 വയസ്സ് പിന്നിട്ട വയോജനങ്ങൾക്കുള്ള കേന്ദ്ര സൗജന്യ ഇൻഷുറൻസ് പദ്ധതി കേരളത്തിൽ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് സീനിയർ സിറ്റി സൺസ് ഫോറം കോഴിക്കോട് സിവിൽ സ്റ്റേഷന് മുമ്പിൽ വായമൂടി കെട്ടി ധർണ നടത്തി. പ്രകടനാനന്തരം ആരംഭിച്ച ധർണ്ണ പ്രമുഖ ഗാന്ധിയനും, ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറിയുമായ യു.രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.

  ജില്ലാ സെക്രട്ടറി സോമൻ ചാലിൽ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ഇ.കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി. ബാലകൃഷ്ണൻ, മുൻ സംസ്ഥാന സെക്രട്ടറി പൂതേരി ദാമോദരൻ നായർ ,ജില്ലാ വൈസ് പ്രസിഡണ്ട് രാജപ്പൻ എസ് നായർ, സ്റ്റേറ്റ് സെക്രട്ടറി, കെ ഗോവിന്ദൻ കുട്ടി മാസ്റ്റർ, പൂക്കോട്ട് രാമചന്ദ്രൻ നായർ,സുരേഷ് കോവൂർ, ആൻറണി വിൽഫ്രഡ് എന്നിവർ സംസാരിച്ചു.

   യോഗാവസാനം വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനം ജില്ലാ കലക്ടർ ,ജില്ലാ മെഡിക്കൽ ഓഫീസർ, ആർ.ഢി.ഒ എന്നിവർക്ക് നൽകുകയുണ്ടായി.

NDR News
14 Oct 2025 06:13 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents