headerlogo
recents

ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം

ദീപാവലിയോട് അനുബന്ധിച്ച് കുട്ടികള്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നാണ് തീ പടര്‍ന്നതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

 ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം
avatar image

NDR News

18 Oct 2025 03:24 PM

   ഡൽഹി :ഡൽഹിയിൽ എംപി മാരുടെ ഫ്ലാറ്റിൽ തീപിടിത്തം. ബ്രഹ്മപുത്ര അപ്പാർട്ട്മെൻ്റിലാണ് തീ പടരുന്നത്. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. നിലവിൽ ആളപായം ഒന്നും ഇല്ലെന്നാണ് പ്രാഥമിക വിവരം.ഫ്ലാറ്റിലെ ബേസ്മെന്‍റ് ഭാഗത്ത് 12.30ഓടെ യാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ നിരവധി നാശനഷ്ടങ്ങളാണ് സംഭവിച്ചത്.

 ബേസ്മെന്‍റ് ഭാഗത്ത് കൂട്ടിയിട്ടിരുന്ന ഫര്‍ണിച്ചര്‍ കത്തി നശിച്ചു. മുകളിലേക്ക് തീ പടര്‍ന്നതിനെ തുടര്‍ന്ന് രണ്ട് ഫ്ളോറുകള്‍ പൂര്‍ണമായി കത്തി നശിച്ചു. ദീപാവലിയോട് അനുബന്ധിച്ച് കുട്ടികള്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നാണ് തീ പടര്‍ന്നതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

   കേരളത്തിൽ നിന്ന് 3 എംപി     മാരാണ് ഈ ഫ്ലാറ്റിൽ താമസിക്കുന്നത്. ജെബി മേത്തർ, ജോസ് കെ മാണി, ഹാരിസ് ബീരാൻ എന്നിവരാണ് ഇവിടെയുള്ളത്. നാലാമത്തെ നിലയിലാണ് താമസിക്കുന്നതെന്നും അവിടെ പ്രശ്നങ്ങളൊന്നുമില്ലെന്നും ജെബി മേത്തര്‍ പറഞ്ഞു.

 

 

 

NDR News
18 Oct 2025 03:24 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents