headerlogo
recents

വിശ്വാസ സംരക്ഷണ ജാഥയുടെ സമാപനത്തില്‍ കെ മുരളീധരന്‍ പങ്കെടുക്കും

നിലവിൽ കെപിസിസി പുനഃസംഘടനയിൽ മുരളീധരൻ നിർദേശിച്ച പേരുകൾ പരിഗണിക്കുമെന്നാണ് വിവരം.

 വിശ്വാസ സംരക്ഷണ ജാഥയുടെ സമാപനത്തില്‍ കെ മുരളീധരന്‍ പങ്കെടുക്കും
avatar image

NDR News

18 Oct 2025 03:14 PM

  ചെങ്ങന്നൂർ:  വിശ്വാസ സംരക്ഷണ ജാഥയുടെ സമാപനത്തില്‍ കെ മുരളീധരന്‍ പങ്കെടുക്കും. കെപിസിസി ഭാരവാഹി പട്ടികയില്‍ നിന്ന് തന്റെ പ്രതിനിധിയെ ഒഴിവാക്കിയതിലുള്ള അതൃപ്തി യുടെ പുറത്താണ് വിശ്വാസ സംരക്ഷണ ജാഥയുടെ സമാപനത്തില്‍ കെ മുരളീധരന്‍ പങ്കെടുക്കില്ലെന്ന്  നേരത്തെ തീരുമാനം എടുത്തത്. പിന്നീട് കെ. മുരളീധരനെ കോൺഗ്രസ് നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ചു. നിലവിൽ കെപിസിസി പുനഃസംഘടനയിൽ മുരളീധരൻ നിർദേശിച്ച പേരുകൾ പരിഗണിക്കുമെന്നാണ് വിവരം.

 മലയാളമാസം ഒന്നായതിനാല്‍ ഗുരുവായൂരിലേക്ക് പോകുന്നു എന്നയാരുന്നു കെ മുരളീധരന്റെ വിശദീകരണം. അദ്ദേഹം ഇന്നലെ ഗുരുവായൂർക്ക്  പോയിരുന്നു. എന്നാല്‍ ജാഥാ ക്യാപ്റ്റന്‍ ഇല്ലാതെ സമാപന സമ്മേളനത്തിലേക്ക് കടക്കുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് നാണക്കേടായിരുന്നു. കോണ്‍ഗ്രസ് നടത്തിയ വിശ്വാസ സംരക്ഷണ ജാഥ ഔദ്യോഗികമായി ഇന്നലെ സമാപിച്ചു എന്നും കെ.മുരളീധരന്‍ നിലപാടെടുത്തു.

   ഇന്ന് ചെങ്ങന്നൂരില്‍ നിന്ന് പന്തളത്തേക്ക് യുഡിഎഫ് ആണ് ജാഥ നടത്തുന്നത്. എന്നാല്‍ മറ്റു മൂന്നു മേഖല ജാഥയുടെ ക്യാപ്റ്റന്മാരും സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്നലെ വൈകുന്നേരത്തോടെ യാണ് കെ. മുരളീധരന്‍ ഗുരുവായൂരിലേക്ക് പോയത്. കെ. മുരളീധരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ നേതാക്കളും ആരംഭിച്ചുവെന്ന് വിവരമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരന്‍ ഗുരുവായൂരില്‍ നിന്ന് പന്തളത്തേക്ക് തിരിച്ചത്.

NDR News
18 Oct 2025 03:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents