headerlogo
recents

"സർഗ്ഗ സ്പന്ദനം" മാസിക വിതരണ ഉദ്ഘാടനം വേറിട്ട രൂപത്തിലാക്കി; കോട്ടക്കൽ പുരോഗമന കലാസാഹിത്യ സംഘം

നവ എഴുത്തുകാരുടെ സർഗ്ഗവാസനകൾക്ക് താങ്ങായി ഓരോ വർഷവും മാഗസിൻ പ്രസിദ്ധീകരിക്കുമെന്ന് സംഘാടകർ പറഞ്ഞു.

avatar image

NDR News

20 Oct 2025 05:22 PM

  പയ്യോളി :എഴുത്തുകാരുടെ സ്വർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിൻടെ ഭാഗമായി പുരോഗമന കലാസാഹിത്യ സംഘം കോട്ടക്കൽ "സർഗ്ഗ സ്പന്ദനം" മാഗസിൻ തയ്യാറാക്കി. കോട്ടക്കൽ വെളിച്ചം ഗ്രന്ഥാലയം,അറുവയിൽ ദാമോദരൻ സ്മാരക വായനശാല, മൂരാട് പി. കെ.കുഞ്ഞുണ്ണി നായർ വായനശാല, ഇരിങ്ങൽ നളന്ദ ഗ്രന്ഥാലയം എന്നിങ്ങനെ വ്യത്യസ്ത കേന്ദ്രങ്ങളിൽ ആയിട്ടാണ് മാസികാ വിതരണംനടന്നത്. 

   എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ പി. കെ ശ്രീധരൻ, നിതീഷ് പി വി, അഷറഫ് പുഴക്കര, ബൈജു ഇരിങ്ങൽ, എ .കെ നാണു എന്നിവരാണ് വിതരണ ഉദ്ഘാടനം നിർവഹിച്ചത്.

    ഗ്രന്ഥശാലകൾക്ക് വേണ്ടി  സുനിൽ.സി, രത്നാകരൻ പടന്നയിൽ, ശശാങ്കൻ കോട്ടക്കൽ, ടി. ബാലൻ,ലത, ഒ. എൻ സുജീഷ്, രാജേഷ് കൊമ്മണത്ത്, എന്നിവർ ഏറ്റുവാങ്ങി. നവ എഴുത്തുകാരുടെ സർഗ്ഗവാസനകൾക്ക് താങ്ങായി ഓരോ വർഷവും മാഗസിൻ പ്രസിദ്ധീകരിക്കുമെന്ന് സംഘാടകർ പറഞ്ഞു.

NDR News
20 Oct 2025 05:22 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents