headerlogo
recents

ക്ഷേമ പെൻഷൻ കൂട്ടാൻ സർക്കാർ ആലോചനയിൽ

200 രൂപ കൂട്ടാനാണ് സർക്കാർ ആലോചന. നിലവിൽ 1600 രൂപയാണ് പെൻഷനായി നൽകുന്നത്.

 ക്ഷേമ പെൻഷൻ കൂട്ടാൻ സർക്കാർ ആലോചനയിൽ
avatar image

NDR News

20 Oct 2025 01:09 PM

  തിരുവനന്തപുരം :സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമപെൻഷൻ കൂട്ടാനൊരുങ്ങി സർക്കാർ. 200 രൂപ കൂട്ടാനാണ് സർക്കാർ ആലോചന. നിലവിൽ 1600 രൂപയാണ് പെൻഷനായി നൽകുന്നത്. 200 രൂപ കൂട്ടാനുള്ള നിർദേശം ധനവകുപ്പിൻ്റെ പരിഗണനയിലാണ് നിലവിലുള്ളത്. ഇത്തരത്തിൽ 200 രൂപ കൂടി കൂട്ടിയാൽ പെൻഷൻ പ്രതിമാസം 1800 രൂപയാകും.

   ക്ഷേമ പെൻഷൻ ഘട്ടംഘട്ടമായി ഉയർത്തുക എന്നത് എൽഡിഎഫിൻ്റെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു. പക്ഷേ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന സാഹചര്യത്തിൽ അതിനുള്ള നിർവാഹമില്ലെന്നാ യിരുന്നു സർക്കാരിൻ്റെ വിശദീകരണം. എന്നാൽ നിലവിൽ ഇടക്കാലത്ത് ആറു മാസത്തെ കുടിശ്ശിക കൊടുത്തു തീർക്കാനുള്ള നടപടികൾ നടന്നുവരികയാണ്.

  കുടിശ്ശിക കൊടുത്ത് തീർത്ത് ക്ഷേമ പെൻഷനിനുള്ള വർധനവാണ് ധനകാര്യവകുപ്പ് നടത്താൻ പോവുന്നത്. പ്രകടനപത്രികയിലെ വാ​ഗ്ദാനം 2500 രൂപയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ പെൻഷൻ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് സ‍ർക്കാരിൻ്റെ ലക്ഷ്യം. എന്നാൽ പിണറായി സർക്കാരിൻ്റെ അവസാന വർഷത്തിലാണ് പെൻഷൻ കൂട്ടുന്നത് എന്നതും ശ്രദ്ധേയമാണ്.

 

NDR News
20 Oct 2025 01:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents