ദീപാവലി; ഡൽഹിയിലെ വായു ഗുണനിലവാരം വളരെ മോശം
നഗരത്തിൽ മൊത്തം വായു ഗുണനിലവാര സൂചിക 335 എക്യുഐ ആണ് രേഖപ്പെടുത്തിയത്

ന്യൂഡൽഹി: ദീപാവലിയിൽ രാവിലെ ഡൽഹിയിലെ വായു ഗുണനിലവാരം വളരെ മോശം. പടക്കം പൊട്ടിച്ചതിനെത്തുടർന്ന് രാവിലെ 8ന് നഗരത്തിൽ മൊത്തം വായു ഗുണനിലവാര സൂചിക 335 എക്യുഐ ആണ് രേഖപ്പെടുത്തിയത്. പടക്കം പൊട്ടിച്ചതോടെ കടുത്ത ശബ്ദ മലിനീകരണത്തിനും കാരണമായി.
ഡൽഹിയിലെ 38 മോണിറ്ററിംഗ് സ്റ്റേഷനുകളിൽ ഭൂരിഭാഗവും 300 ന് മുകളിൽ എക്യുഐ ലെവലുകൾ രേഖപ്പെടുത്തി. വളരെ മോശം വിഭാ ഗത്തിലാണ് പലയിടങ്ങളിലും വായു ഗുണനിലവാര സൂചിക. ആനന്ദ് വിഹാർ (414), വസീർപൂർ (407) എന്നിവ "ഗുരുതര" വിഭാഗത്തിലാണ്.