കോഴിക്കോട് വാണിജ്യ വളർച്ചയിൽ പുതിയ അധ്യായം; ന്യൂ പാളയം മാർക്കറ്റ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
ആധുനിക സൗകര്യങ്ങളോടെ യാണ് പുതിയ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചത്.

കോഴിക്കോട് : വാണിജ്യ വളർച്ചയിൽ പുതിയ അധ്യായം ഉണ്ടാകുമെന്ന് പാളയം മാർക്കറ്റ് ഉദ്‌ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. പിപിപി മാതൃകയിൽ വികസിപ്പിച്ച 100 കോടി രൂപയുടെ പദ്ധതിയാണ് പാളയം മാർക്കറ്റിൽ നടപ്പിലാക്കിയിരിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആധുനിക സൗകര്യങ്ങളോടെ യാണ് പുതിയ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചത്. കല്ലുത്താൻ കടവിലെ അഞ്ചര ഏക്കർ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ മാർക്കറ്റ് നിർമിച്ചത്.
നാടിന് ഗുണമുള്ള പദ്ധതികൾ യാഥാർഥ്യമായാൽ അവ അംഗീകരിക്കാൻ തയ്യാറാകണ മെന്നും മാർക്കറ്റ് എന്നുപറയുന്നത് എല്ലാവർക്കും ഗുണകരമായ ഒരു പദ്ധതിയാണെന്നും മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
മാര്‍ക്കറ്റ് പാളയത്തു നിന്ന് മാറ്റുന്നതോടെ പാളയത്തെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകും. മാര്‍ക്കറ്റിലേ ക്കുള്ള വാഹനങ്ങള്‍ കല്ലുത്താന്‍ കടവിലേക്ക് മാറുന്നതോടെ തിരക്ക് പകുതിയില്‍ താഴെയായി കുറയും. മൂന്നര ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ 310 പഴം-പച്ചക്കറി കടകള്‍ക്ക് സൗകര്യമുണ്ട്. കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് മീഞ്ചന്ത- അരയിടത്തുപാലം ബൈപ്പാസില്‍ നിന്ന് നേരിട്ടു വാഹനങ്ങള്‍ക്ക് കയറാം. കെട്ടിടത്തിനുമുകളിലേക്ക് ഓട്ടോ, ഗുഡ്‌സ് വാഹനങ്ങള്‍ക്ക് കയറാന്‍ മൂന്ന് റാംപുകള്‍ ഉണ്ട്. പാളയത്ത് കച്ചവടം നടത്തുന്നതിന് ലൈസന്‍സുള്ള 153 കച്ചവടക്കാര്‍ക്ക് ന്യൂ മാര്‍ക്കറ്റില്‍ മുറികളും ഒരുക്കിയിട്ടുണ്ട്.