കൊയിലാണ്ടി നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് മന്ത്രി എം.ബി രാജേഷ് നാടിന് സമർപ്പിച്ചു
21 കോടി രൂപ ചിലവഴിച്ചാണ് 6 നില കെട്ടിടം പൂർത്തീകരിച്ചത്.

കൊയിലാണ്ടി :കൊയിലാണ്ടി നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് മന്ത്രി എം.ബി രാജേഷ് നാടിന് സമർപ്പിച്ചു. കാനത്തിൽ ജമീല എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. 21 കോടി രൂപ ചിലവഴിച്ചാണ് 6 നില കെട്ടിടം പൂർത്തീകരിച്ചത്. കൊയിലാണ്ടിയിലെ വ്യാപാര വാണിജ്യ മേഖലയ്ക്ക് പുത്തനുണർവ്വേകുന്ന കെട്ടിടം നിർമ്മാൺ കൺസ്ട്രക്ഷൻ കമ്പനിയാണ് സമയബന്ധിതമായി പൂർത്തീകരിച്ചത്. ഉത്സവഛായ കലർന്ന അന്തരീക്ഷത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. അസിസ്റ്റൻ്റ് എഞ്ചിനീയർ കെ. ശിവപ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു.
മുൻ എംഎൽഎമാരായ പി. വിശ്വൻ മാസ്റ്റർ, കെ. ദാസൻ, നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ഇ.കെ അജിത്ത് മാസ്റ്റർ, കെ.എ ഇന്ദിര, കെ. ഷിജു മാസ്റ്റർ, പ്രജില സി, നിജില പറവക്കൊടി, കൌൺസിലർമാരായ രത്നവല്ലി ടീച്ചർ, വി.പി ഇബ്രാഹിംകുട്ടി, കെ.കെ. വൈശാഖ്, എ. അസീസ് മാസ്റ്റർ, മുൻ ചെയർപേഴ്സൺ കെ. ശാന്ത ടീച്ചർ, ആസൂത്രണസമിതി ഉപാധ്യക്ഷൻ എ. സുധാകരൻ, ടി.കെ ചന്ദ്രൻ മാസ്റ്റർ, വിവി സുധാകരൻ,അഡ്വ. എസ്. സുനിൽ മോഹൻ, കെ. എം നജീബ്, വായനാരി വിനോദ്, സി. സത്യചന്ദ്രൻ, അഡ്വ. ടി.കെ രാധാകൃഷ്ണൻ, ഇസ്മയിൽ കരീംക്ക, എം. റഷീദ്, കെ.എം. രാജീവൻ, കെ.കെ. നിയാസ്, സി.കെ മനോജ്, കെ.പി ശ്രീധരൻ, തുടങ്ങിയവർ ആശംസാപ്രസംഗം നടത്തി.
നഗരസഭ ചെയർപേഴ്സൺ സുധ കെ.പി സ്വാഗതവും നഗരസഭ സെക്രട്ടറി എസ്. പ്രദീപ് KAS നന്ദിയും പറഞ്ഞു. ചടങ്ങിൽ നിർമ്മാൺ കൺസ്ട്രക്ഷൻ കമ്പനി എംഡി എ.എം മുഹമ്മദലി മന്ത്രിയിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങി.