headerlogo
recents

താമരശ്ശേരിയില്‍ ഫ്രഷ്‌കട്ടിന് തീയിട്ട് പ്രതിഷേധക്കാര്‍; അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ സമരത്തിൽ സംഘർഷം

അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരായ സമരം അക്രമാസക്തമായപ്പോൾ പ്രതിഷേധക്കാര്‍ പ്ലാന്റിന് തീയിട്ടു.

 താമരശ്ശേരിയില്‍ ഫ്രഷ്‌കട്ടിന് തീയിട്ട് പ്രതിഷേധക്കാര്‍; അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ സമരത്തിൽ സംഘർഷം
avatar image

NDR News

21 Oct 2025 09:35 PM

  താമരശ്ശേരി :താമരശ്ശേരിയിലെ ഫ്രഷ്‌കട്ടിന് തീയിട്ട് പ്രതിഷേധക്കാര്‍ വന്‍ സംഘര്‍ഷത്തിൽ പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്. അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരായ സമരം അക്രമാസക്തമായപ്പോൾ പ്രതിഷേധക്കാര്‍ പ്ലാന്റിന് തീയിട്ടു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോട് പ്രവര്‍ത്തിക്കുന്ന ഫ്രഷ്‌കട്ട് സ്ഥാപനത്തിന്റെ മാലിന്യ പ്ലാന്റിനെതിരെയാണ് പ്രതിഷേധം.

   കോഴിമാലിന്യ പ്ലാന്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ഫ്രഷ് കട്ട് ഫാക്ടറിക്കെതിരെ ഏറെ നാളായി സമരത്തിലാണ് നാട്ടുകാര്‍.  സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റു.

    പരിക്കേറ്റ എസ്പിയെ കോഴിക്കോട് സ്വകാര്യ ആശുപത്രി യിലേക്ക് കൊണ്ടുപോയി.   സംഘര്‍ഷത്തില്‍ 20ലധികം പോലീസുകാര്‍ക്കും നിരവധി നാട്ടുകാര്‍ക്കുമാണ് പരിക്കേറ്റത്. സ്ത്രീകളടക്കമുള്ള വരാണ് സ്ഥലത്ത് പ്രതിഷേധിച്ചത്. ഫാക്ടറിയില്‍ നിന്ന് ഇപ്പോഴും തീ ഉയരുന്നുണ്ട്. തീ അണയ്ക്കാന്‍ പുറപ്പെട്ട ഫയര്‍ഫോഴ്‌സിന്റെ വാഹനം സമരക്കാര്‍ തടഞ്ഞു. ഫയര്‍ഫോഴ്‌സിന് ഫാക്ടറിയില്‍ എത്താനായിട്ടില്ല. ഇതിനാല്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കാനായി ട്ടില്ല. നേരത്തെയും ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടായി രുന്നെങ്കിലും ഇത്രയും വലിയ സംഘര്‍ഷത്തിലേക്ക് പോയിരുന്നില്ല.

   കോഴിക്കോട് റൂറല്‍ എസ്പി ഉള്‍പ്പെടെ നിരവധി പോലീസുകാര്‍ ക്കും സമരക്കാര്‍ക്കുമാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്. കല്ലേറില്‍ താമരശ്ശേരി എസ് എച്ച് ഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് പ്രതിഷേധക്കാര്‍ക്കുനേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. മാലിന്യ ശേഖരണം നടത്തുന്ന ലോറിയ്ക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതോടെയാണ് പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിചാര്‍ജ് നടത്തുകയും ചെയ്തത്."ഫാക്ടറിയിൽനിന്നുള്ള രൂക്ഷമായ ദുര്‍ഗന്ധത്തിന് പരിഹാരം കാണണമെന്നും ഫാക്ടറി പൂര്‍ണമായും അടച്ചു പൂട്ടണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാർ സമരത്തിന് ഇറങ്ങിയത്. ഏ​റെ നാളായി ഈ ആവശ്യമുന്നയിച്ച് നാട്ടുകാർ രംഗത്തുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് സമരത്തിനെത്തിയത്."

 

NDR News
21 Oct 2025 09:35 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents