ഗുരുവായൂർ കേശവൻ കുട്ടിയുടെ ഓർമ്മക്കായി പിഷാരികാവിൽ സ്മാരകം ഉയരുന്നു
സ്മാരകത്തിൻ്റെ കല്ലിടൽ കർമ്മം മേൽശാന്തി എൻ. നാരായണൻ മൂസതിൻ്റെ മുഖ്യകാർമ്മികത്വ ത്തിൽ ബാലൻ അമ്പാടി നിർവ്വഹിച്ചു.
കൊയിലാണ്ടി: 2016 ൽ കാളിയാട്ട മഹോത്സവത്തിന് എഴുന്നള്ളിപ്പിന്ന് എത്തിച്ച് കാവിൽ ചെരിഞ്ഞ ഗുരുവായൂർ ദേവസ്വത്തിലെ കേശവൻ കുട്ടിയുടെ ഓർമ്മക്കായി പിഷാരികാവിൽ സ്മാരകം ഉയരുന്നു.
സ്മാരകത്തിൻ്റെ കല്ലിടൽ കർമ്മം മേൽശാന്തി എൻ. നാരായണൻ മൂസതിൻ്റെ മുഖ്യകാർമ്മികത്വ ത്തിൽ ബാലൻ അമ്പാടി നിർവ്വഹിച്ചു.
ട്രസ്റ്റി ബോർഡ് ചെയർമാൻ ഇ. അപ്പുക്കുട്ടി നായർ, മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ കെ. കെ. പ്രമോദ് കുമാർ, മാനേജർ വി.പി. ഭാസ്ക്കരൻ, പിഷാരികാവ് ഭക്തജന സമിതി പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മരളൂർ, അനിൽകുമാർ ചെട്ടിമഠത്തിൽ, അതുൽ കാവിൽ എന്നിവർ പങ്കെടുത്തു.