കായക്കൊടിയിൽ അപകടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു
പേരോട് എം.ഐ.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ് മരിച്ചത്
കുറ്റ്യാടി∙ മലയോര വിനോദസഞ്ചാര കേന്ദ്രമായ കരിങ്ങാട് ഉറിതൂക്കി മല സന്ദർശിച്ച് മടങ്ങിവരുന്നതിനിടെ ഉണ്ടായ സ്കൂട്ടർ അപകടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പേരോട് എം.ഐ.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയും കണ്ണൂർ പാനൂർ കല്ലിക്കണ്ടി സ്വദേശി ഒതുക്കുങ്ങൽ റഫീഖിന്റെ മകനുമായ മുഹമ്മദ് റിഷാൽ (15) ആണ് മരണപ്പെട്ടത്. നാദാപുരം പുളിക്കൂൽ സ്വദേശി പുള്ളാട്ട് റസീനയുടെ മകനുമാണ് റിഷാൽ. അപകടത്തിൽ പരിക്കേറ്റ സഹപാഠികളായ മുഹമ്മദ് റിഷാൽ, ഫയാസ് എന്നിവരെ കുറ്റ്യാടിയിൽ ചികിത്സയ്‌ക്കെത്തിച്ചു.
ഇന്നലെ വൈകിട്ട് ഏകദേശം ഏഴ് മണിയോടെയാണ് കായക്കൊടി ഏച്ചിലു കണ്ടി പ്രദേശത്ത് അപകടം നടന്നത്. സ്കൂട്ടർ നിയന്ത്രണം വിട്ട് വഴിയരികിൽ ഇടിച്ചു വീണ് വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുക യായിരുന്നു. തുടർന്ന് ഒരാളെ മൊടക്കല്ലൂർ സ്വകാര്യ ആശു പത്രിയിലും, മറ്റെയാളെ വടകരയിലെ സ്വകാര്യ ആശു പത്രിയിലും പ്രവേശിപ്പിച്ചു. തൊട്ടിൽപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

