ചെറുവണ്ണൂരിൽ അജ്ഞാത ജീവിയുടെ ആക്രമണം; കോഴികൾ ചത്ത നിലയിൽ
കൂട് തകർത്താണ് കോഴികളെ ആക്രമിച്ചത്
ചെറുവണ്ണൂർ: പേരാമ്പ്ര ചെറുവണ്ണൂരിൽ അജ്ഞാത ജീവി കോഴിക്കൂട് തകർത്ത് കോഴികളെ കൊന്നു. മുപ്പതോളം കോഴികളെ ചത്ത നിലയിൽ കണ്ടെത്തി. പന്നിമുക്കിലെ തട്ടാൻ്റെ വിട ദിനേശൻ്റെ വീട്ടിലാണ് ദാരുണ സംഭവം നടന്നത്. ഇന്നലെ രാത്രിയോടെയാണ് ആക്രമണമുണ്ടായത്.
ഇന്ന് രാവിലെയാണ് കോഴികൾ കൂട്ടമായി ചത്തത് വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. കൂട് തകർന്ന നിലയിലായിരുന്നു. അതേസമയം, അസ്വാഭാവികമായ ഒരു ശബ്ദം പോലും ഉണ്ടായില്ലെന്നാണ് ഉടമസ്ഥർ അറിയിച്ചത്. ദാരുണ സംഭവം പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

