headerlogo
recents

വിഷന്‍ 2031 സംസ്ഥാനതല ടൂറിസം ശിൽപ്പശാലയ്ക്ക് തുടക്കം

ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു.

 വിഷന്‍ 2031 സംസ്ഥാനതല ടൂറിസം ശിൽപ്പശാലയ്ക്ക് തുടക്കം
avatar image

NDR News

26 Oct 2025 11:29 AM

  തിരുവനന്തപുരം :വിഷന്‍ 2031 സംസ്ഥാനതല ടൂറിസം ശിൽപ്പശാലയ്ക്ക് തുടക്കം. കുട്ടിക്കാനം മരിയൻ കോളേജിൽ ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ടൂറിസം നയരേഖ അവതരിപ്പിച്ചു. വിഷന്‍ 2031 സംസ്ഥാനതല ടൂറിസം ശിൽപ്പശാലയ്ക്ക് തുടക്കം. കുട്ടിക്കാനം മരിയൻ കോളേജിൽ ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ടൂറിസം നയരേഖ അവതരിപ്പിച്ചു.

   വിനോദ സഞ്ചാര മേഖലയിൽ വൻ കുതിപ്പ് ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കി വരുന്നതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ബജറ്റിൽ വലിയ പ്രാധാന്യമാണ് ടൂറിസത്തിന് നൽകുന്നത്. ഹെലി ടൂറിസം, ഹെൽത്ത് ടൂറിസം, ബീച്ച് ടൂറിസം, മൈസ് ടൂറിസം, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്, ക്യൂയിസ് ടൂറിസം, പിൽഗ്രിം ടൂറിസം തുടങ്ങിയ മേഖലകളിൽ വലിയ സാധ്യതകളാണ് കേരളത്തിനുള്ളത്. ലോകത്തെവിടെയും ലഭിക്കുന്ന ടൂറിസം അനുഭവങ്ങൾ കേരളത്തിലും ലഭിക്കും.

   ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നയരേഖ അവതരിപ്പിച്ചു. സംസ്ഥാനത്ത് വിനോദ സഞ്ചാര മേഖല പ്രധാന വ്യവസായമായി മാറ്റുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കോവിഡിന് ശേഷം വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ കേരളം ദേശീയ ശരാശരിക്കും മുകളിലെത്തി. ആഭ്യന്തര – വിദേശ സഞ്ചാരികളുടെ സന്ദർശക എണ്ണത്തിൽ മൂന്നാർ റെക്കോർഡ് നേട്ടം കൈവരിച്ചു. വിഷൻ 2031 ടൂറിസം സെമിനാർ ടൂറിസത്തിന്‍റെ ഭാവിക്ക് മുതൽ കൂട്ടാകുമെന്നും നയരേഖയിൽ ടൂറിസം പദ്ധതികൾ അവതരിപ്പിച്ചു കൊണ്ട് മന്ത്രി പറഞ്ഞു.

  കേരളത്തിന്‍റെ ഭാവി ടൂറിസമാണെന്നും ഓരോ പൗരനും ടൂറിസത്തിന്‍റെ ബ്രാൻസ് അംബാസിഡർമാരായി മാറണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ടൂറിസം രംഗത്ത് ഭാവനാത്മകമായ പ്രവർത്തന മാർഗരേഖ നടപ്പാക്കുവാൻ സർക്കാരിന് കഴിഞ്ഞുവെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ടൂറിസം മേഖലയിലെ അക്കാദമിക് വിദഗ്ധര്‍, വിദ്യാര്‍ത്ഥികള്‍, വ്യവസായ പ്രതിനിധികള്‍ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.

 

NDR News
26 Oct 2025 11:29 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents