headerlogo
recents

യുവതിയെ ജോലി ചെയ്യുന്ന കടയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

അതിക്രമത്തിനിടയിൽ യുവതിയുടെ കൈക്ക് പരിക്കേറ്റിരുന്നു

 യുവതിയെ ജോലി ചെയ്യുന്ന കടയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
avatar image

NDR News

27 Oct 2025 07:21 PM

കോഴിക്കോട്: യുവതിയെ ജോലി ചെയ്യുന്ന കടയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് വടകരയിലാണ് സംഭവം. കോറോത്ത് റോഡ് തൈക്കണ്ടിവളപ്പിൽ മഹമ്മദ് മത്തലീബി (40) നെയാണ് ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്‌തത്‌. തന്നെ, ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കയറി മുത്തലിബ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിലാണ് പോലീസ് നടപടി.    

       അതിക്രമത്തിനിടയിൽ യുവതിയുടെ കൈക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ അഴിയൂർ പാനട വാർഡിൽ സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണ് മുത്തലിബ്. പ്രദേശത്ത് യുവജന സംഘടനയുടെ നിയന്ത്രണത്തലുള്ള ആംബുലൻസിൽ ഡ്രൈവറായി ജോലി ചെയ്തു‌ വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ മത്തലിബിനെ റിമാൻഡ് ചെയ്തു.

 

NDR News
27 Oct 2025 07:21 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents