നന്തിയിൽ സ്വകാര്യ ബസ് ഡ്രൈനേജിലേക്ക് താഴ്ന്ന‌് അപകടം
ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം
നന്തി ബസാർ: നന്തിയിൽ സ്വകാര്യ ബസ് ഡ്രൈനേജിലേക്ക് താഴ്ന്ന‌് അപകടം. കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന വെസ്റ്റ് വേ എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം. ഒരു ലോറി എഞ്ചിൻ ഓഫായതിനെ തുടർന്ന് ഇവിടെ നിന്ന് പോയിരുന്നു. ഇതേ തുടർന്നുണ്ടായ ഗതാഗത തടസം മറി കടക്കാൻ വേണ്ടി ബസ് ഡ്രൈനേജിന് മുകളിലൂടെ കയറിയതാണ് ടയർ കുഴിയിലേക്ക് താഴ്ന്നു പോകാനിടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് മറ്റൊരു ബസിന്റെ ടയറും ഡ്രൈനേജിലേക്ക് താഴ്ന്നിരുന്നു. രണ്ട് ദിവസം മുൻപ് ഈ റോഡിലെ കുഴിയിൽ വീണ് ലോറി മറിഞ്ഞും അപകടം ഉണ്ടായിരുന്നു. മഴ തുടരുന്നതിനാൽ റോഡിൽ വെള്ളക്കെട്ടുണ്ട്. ഇതേ തുടർന്ന് റോഡിലെ കുണ്ടും കുഴികളും ഡ്രൈവർമാർക്ക് കാണാൻ സാധിക്കാത്തതാണ് അപകടത്തിന് ഇടയാക്കുന്നത്. ഡ്രൈനേജിന്റെറെ സ്ലാബ് പൊട്ടിയ സ്ഥലത്ത് നാട്ടുകാർ അപായ സൂചന നൽകിയിട്ടുണ്ട്.

