കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മത്സ്യത്തൊഴിലാളി മരിച്ചു
ഇന്ന് രാവിലെ മത്സ്യ ബന്ധനത്തിനിടെ നെഞ്ചു വേദന അനുഭവപ്പെടുക യായിരുന്നു
കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് കൊയിലാണ്ടിയിൽ മത്സ്യത്തൊഴിലാളി മരിച്ചു. അരങ്ങാടത്ത് വലിയ മങ്ങാട് ജുമാമസ്‌ജിദിനു സമീപം ചാലിൽ ചെറിയ പുരയിൽ അബൂബക്കർ ആണ് മരിച്ചത്.അറുപത്തിയൊന്ന് വയസായിരുന്നു.
ഇന്ന് രാവിലെ മത്സ്യ ബന്ധനത്തിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ: ജമീല. മക്കൾ: ഷംസീർ, സുനീർ, ഷനീറ.മരുമക്കൾ: അൻവർ. ഖബറടക്കം: മീത്തലെക്കണ്ടി പള്ളിയിൽ

