കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവർ എം ഡി എം എ യുമായി പിടിയിൽ
ഇയാളിൽ നിന്നും 0.44 ഗ്രാം എം ഡി എം എ പോലീസ് കണ്ടെടുത്തു
അത്തോളി: ലഹരി മരുന്നായ എം ഡി എം എ കൈവശം വെച്ചതിന് ബസ് ഡ്രൈവർ അത്തോളിയിൽ പിടിയിൽ. ബാലുശ്ശേരി തുരുത്തിയാട് നടുവിലെടുത്ത് ഇരുപത്തെട്ടുകാരൻ അക്ഷയ് ആണ് പിടിയിലായത്. കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ ബസ് ഡ്രൈവർ ആണ് ഇയാൾ.
കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ നിരന്തരം റോഡ് അപകടങ്ങൾ പതിവാണ്. ബസ് തൊഴിലാളികൾ സ്ഥിരമായി ലഹരി ഉപയോഗിച്ചാണ് ബസ് ഓടിക്കുന്നത് എന്നുള്ള പരാതിയും ഉയർന്നതോടെ പോലീസ് ബസ് തൊഴിലാളികളെ നിരന്തരം നിരീക്ഷിച്ചു വരികയായിരുന്നു. പേരാമ്പ്ര ഡി വൈ എസ് പി രാജേഷ് എം പിയുടെ നിർദ്ദേശപ്രകാരം അത്തോളി എസ് ഐ മുഹമ്മദലി എം സിയും ഡ്രൈവർ സി പി ഒ പ്രവീൺ കെ യുവും ഡി വൈ എസ് പിയുടെ സ്ക്വാഡ് അംഗവും ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്നും 0.44 ഗ്രാം എം ഡി എം എ യും പോലീസ് കണ്ടെടുത്തു.

