വയനാട് ചുരത്തിൽ കണ്ടെയ്നർ ലോറി കുടുങ്ങി ഗതാഗത തടസം
വൺവെ ആയാണ് വാഹനങ്ങൾ കടന്ന് പോകുന്നത്
താമരശേരി: വയനാട് ചുരത്തിൽ ഗതാഗതക്കുരുക്ക്. എട്ടാംവളവിൽ കണ്ടെയ്‌നർ ലോറി കുടുങ്ങിയതോടെയാണ് ഗതാഗതം തടസപ്പെട്ടത്. ചെറിയ വാഹനങ്ങൾ റൂട്ടിലൂടെ കടന്നുപോകുന്നുണ്ട്. വൺവെ ആയാണ് വാഹനങ്ങൾ കടന്ന് പോകുന്നത്.
ചുരം കയറുന്നതിനിടെ കണ്ടയ്‌നർ ലോറിനിയന്ത്രണം വിട്ട് പിന്നോട്ട് നീങ്ങുകയായിരുന്നു. തുടർന്ന് മരത്തിൽ ഇടിച്ച് നിന്നതോടെ ഗതാഗതം തടസപ്പെട്ടു. ലോറി റോഡിൽ നിന്നും മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. ലോറി പ്രദേശത്ത് നിന്നും മാറ്റിയാൽ മാത്രമേ ഗതാഗതം പൂർണ തോതിൽ പുനസ്ഥാപിക്കാനാകൂ.
ചെറിയ കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമാണ് നിലവിൽ ചുരത്തിലൂടെ കടന്നുപോകാൻ കഴിയുന്നത്. വലിയ വാഹനങ്ങളുടെ ഗതാഗതത്തിന് നിയന്ത്രണമുണ്ട്.

