headerlogo
recents

രാപകൽ സമരം അവസാനിപ്പിക്കാൻ ആശമാർ; നാളെ സമരപ്രതിജ്ഞാ റാലി

ജില്ലാ തലത്തില്‍ പ്രവര്‍ത്തങ്ങള്‍ തുടരുമെന്ന് സമരസമിതി

 രാപകൽ സമരം അവസാനിപ്പിക്കാൻ ആശമാർ; നാളെ സമരപ്രതിജ്ഞാ റാലി
avatar image

NDR News

31 Oct 2025 12:25 PM

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ ഒരു വിഭാഗം ആമാർ നടത്തിവന്നിരുന്ന രാപകൽ സമരം അവസാനിപ്പിക്കുന്നു. 265 ദിവസമായി നടത്തിവന്നിരുന്ന സമരമാണ് അവസാനിപ്പിക്കുന്നത്. നാളെ സമരപ്രതിജ്ഞാ റാലി സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് റാലി ഉദ്ഘാടനം ചെയ്യുന്നത്. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞെന്നാണ് സമരസമിതി ജനറൽ സെക്രട്ടറി എം എ ബിന്ദു പറഞ്ഞു. 

     ഓണറേറിയം അഞ്ചാം തീയതിക്ക് മുന്‍പ് ലഭ്യമാക്കണമെന്നടക്കം ഉന്നയിച്ച ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചു. ആശമാരുടെ ജോലി സംബന്ധിച്ച് വ്യക്തത വരുത്താന്‍ കഴിഞ്ഞു. ഓണറേറിയം 21,000 രൂപ വര്‍ദ്ധിപ്പിക്കുക, വിമരിക്കില്‍ ആനുകൂല്യം അഞ്ച് ലക്ഷമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നേടിയെടുക്കാനുണ്ട്. ഇതിനായുള്ള സമരം തുടരും. ജില്ലാ തലത്തില്‍ പ്രവര്‍ത്തങ്ങള്‍ തുടരുമെന്നും ബിന്ദു പറഞ്ഞു.

 

 

NDR News
31 Oct 2025 12:25 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents