പേരാമ്പ്ര മേഖലയിലെ ബസ് ഡ്രൈവർമാർ ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നതായി പരാതി
ട്രാൻസ് പോർട്ട് കമ്മീഷണറുടെ നിർദേശപ്രകാരം പരിശോധന നടത്തി
 
                        പേരാമ്പ്ര: പേരാമ്പ്ര മേഖലയിൽ ബസ് ഡ്രൈവർമാർ ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നതായി പരാതി വ്യാപകമായി. ഈ സാഹചര്യത്തിലാണ് പേരാമ്പ്രയിൽ ബസുകളിൽ പോലീസും ട്രാൻസ്പോർട്ട് വകുപ്പും ചേർന്ന്പരിശോധന ശക്തമാക്കി.. ട്രാൻസ് പോർട്ട് കമ്മീഷണറുടെ നിർദേശപ്രകാരമാണ് പരിശോധന.
മോട്ടോർ വെഹിക്കിൾ പൊലീസ്, എക്സൈസ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിശോധന നടത്തിയത്.കോഴിക്കോട്, കുറ്റ്യാടി റൂട്ടിലുള്ള സ്വകാര്യ ബസുകളിലാണ് പരിശോധന നടത്തിയത്.


 
                             
 
                     
 
                     
 
                     
 
                     
 
                             
 
                             
 
                             
 
                            