ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ നവംബർ 24ന്
നവംബർ 23നാണ് ബി.ആർ. ഗവായ് വിരമിക്കുന്നത്.
 
                        ഡൽഹി :രാജ്യത്തിന്റെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്തിനെ രാഷ്ട്രപതി നിയമിച്ചു. നവംബർ 24നാണ് പുതിയ ചീഫ് ജസ്റ്റിസ് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കുക.
ജസ്റ്റിസ് ബി.ആർ. ഗവായ് വിരമിക്കുന്ന തോടെയാണ് പുതിയ ചീഫ് ജസ്റ്റിസ് നിയമനം.തന്റെ പിൻഗാമിയായി നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് ജസ്റ്റിസ് സൂര്യകാന്തിനെ കഴിഞ്ഞ ദിവസം ശുപാർശ ചെയ്തിരുന്നു.
നവംബർ 23നാണ് ബി.ആർ. ഗവായ് വിരമിക്കുന്നത്. ജസ്റ്റിസ് സൂര്യകാന്തിന് 2027 ഫെബ്രുവരി 9 വരെ സേവനകാലാവധിയുണ്ട്. ഹരിയാനയിലെ ഹിസാർ സ്വദേശിയായ ജസ്റ്റിസ് സൂര്യകാന്ത് സംസ്ഥാനത്തു നിന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ്.


 
                             
 
                     
 
                     
 
                     
 
                     
 
                             
 
                             
 
                             
 
                            