കോഴിക്കോട് ബസ് ജീവനക്കാരും വിദ്യാർഥികളും നടുറോഡിൽ ഏറ്റുമുട്ടി
പി.വി.എസ് ആശുപത്രിക്ക് സമീപമായിരുന്നു സംഘർഷം
 
                        കോഴിക്കോട്: കോഴിക്കോട് നടുറോഡിൽ ഏറ്റുമുട്ടി ബസ് ജീവനക്കാരും വിദ്യാർഥികളും. പി.വി.എസ് ആശുപത്രിക്ക് സമീപമായിരുന്നു സംഘർഷം. കുട്ടികളെ ബസിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൈയ്യാങ്കളിയിൽ കലാശിച്ചത്. പത്താംക്ലാസ് പ്ലസ് ടു വിദ്യാർഥികളും ജീവനക്കാരും തമ്മിലായിരുന്നു സംഘർഷം.
അക്രമത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് -മാങ്കാവ്-പന്തീരാങ്കാവ് റൂട്ടിൽ ബസ്സ് ജീവനക്കാരുടെ പണി മുടക്ക് പ്രഖ്യാപിച്ചു. രണ്ട് ബസ് ജീവനക്കാർ കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.


 
                             
 
                     
 
                     
 
                     
 
                     
 
                             
 
                             
 
                             
 
                            