കാവുംവട്ടം സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി
കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്ന് റിനീഷിന്റെ സ്‌കൂട്ടർ കണ്ടെത്തിയിട്ടുണ്ട്
കൊയിലാണ്ടി: യുവാവിനെ കാണാനില്ലെന്ന് പരാതി. കാവുംവട്ടം സ്വദേശി ശിവപ്രസാദം വീട്ടിൽ റിനിഷിനെ (38)യാണ് കാമാതായത്. വ്യാഴാഴ്‌ചയാണ് റിനീഷിനെ (30.10.25) കാണാതായത്. വൈകീട്ട് വീട്ടിൽ നിന്നും പുറത്തേക്ക് പോയ റീനിഷ് രാത്രി വൈകിയിട്ടും തിരികെ എത്തിയില്ല. തുടർന്ന് കുടുംബം കൊയിലാണ്ടി പോലിസ് സ്റ്റേഷനിൽ പരാതി നൽകി.
പോലിസ് അന്വേഷണത്തിൽ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്ന് റിനീഷിന്റെ സ്‌കൂട്ടർ കണ്ടെത്തിയിട്ടുണ്ട്. മംഗലാപുരം ഭാഗത്തേക്ക് ട്രെയിൻ മാർഗം പോയതായാണ് വിവരം. റെയിൽവേ ഇൻ്റലിജൻസ് ടീമിന് വിവരം കൈമാറിയതായി കൊയിലാണ്ടി എസ് ഐ പറഞ്ഞു. യുവാവിനെ പറ്റി എന്തെങ്കിലും വിവരം ലഭിച്ചാൽ കൊയിലാണ്ടി പോലിസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ 04962620236,949798079

