പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമേശയും കസേരയും വിതരണം ചെയ്തു
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു
മേപ്പയ്യൂർ: 2025 - 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിലെ 1 മുതൽ 12-ാം ക്ലാസ്സ് വരെയുള്ള പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പഠനമേശയുടെയും കസേരയുടെയും വിതരണ ഉ ദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡണ്ട് എൻ.പി. ശോഭയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ നിർവ്വഹിച്ചു.
ചടങ്ങിൽ വികസന കാര്യ സ്റ്റാന്റിംഗ് ചെയർമാൻ വി. സുനിൽ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൻ വി.പി. രമ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, ഗ്രാമപഞ്ചായത്ത് അംഗം പി. പ്രശാന്ത് . ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജി എൻ സ്റ്റീഫൻ , ഹെഡ് മിസ്ട്രസ് ജയിൽ റോസ് . മറ്റ് ജനപ്രതിനിധികളും ഗുണഭോക്‌താക്കളും പങ്കെടുത്തു.

