headerlogo
recents

കോഴിക്കോട് പോകുന്നവർ ശ്രദ്ധിക്കുക; ടൗൺ ഹാൾ പട്ടാളപ്പള്ളി റൂട്ടിൽ ഗതാഗതം തടയും

അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് റോഡ് അടച്ചത്

 കോഴിക്കോട് പോകുന്നവർ ശ്രദ്ധിക്കുക; ടൗൺ ഹാൾ പട്ടാളപ്പള്ളി റൂട്ടിൽ ഗതാഗതം തടയും
avatar image

NDR News

03 Nov 2025 12:19 PM

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം. മാനാഞ്ചിറ പട്ടാള പള്ളി മുതൽ ടൗൺ ഹാൾവരെയുള്ള റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് റോഡ് അടച്ചത്. ഇതുവഴി പോകേണ്ട ബസുകളും മറ്റുവാഹനങ്ങളും വഴിതിരിച്ചുവിടും. എൽ.ഐ.സി ബസ്സ്റ്റോപ്പിൽ ബസുകൾ വരില്ല.

ബസ്സുകൾ പോകേണ്ടതിങ്ങനെ: സ്വകാര്യവാഹനങ്ങൾ എസ്.ബി.ഐ ജങ്ഷൻ വഴി പോകണം. പുതിയ ബസ്സ്റ്റാൻഡ് പാവമണി റോഡ് ഭാഗത്തുനിന്നും വന്ന് എൽ.ഐ.സി -മാനാഞ്ചിറ-ടൗൺഹാൾ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പൊലീസ് കമ്മീഷണർ ഓഫിസ് ജങ്ഷനിൽ നിന്ന് വലതുഭാഗത്തേക്ക് തിരിഞ്ഞ് എസ്.ബി.ഐ ജംഗ്ഷൻ ഹെഡ് പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വഴി പോകേണ്ടതാണ്

     ഹ്രസ്വദൂര ബസുകൾ:കൊയിലാണ്ടി, ബാലുശ്ശേരി മറ്റ് ഹ്രസ്വദൂര റൂട്ടിൽ ഓടുന്ന ബസുകൾ പൊലീസ് കമ്മീഷണർ ഓഫിസ് ജങ്ഷനിൽ നിന്നും വലതു ഭാഗത്തേക്ക് തിരിഞ്ഞ് എസ്.ബി.ഐ ജങ്ഷൻ, ഹെഡ് പോസ്റ്റ് ഓഫിസ് ജങ്ഷൻ വഴി പോകേണ്ടതാണ്.

     സിറ്റി ബസുകൾ:മാവൂർ റോഡ് ജങ്ഷൻ ഭാഗത്തുനിന്നു വന്ന്, എൽ.ഐ.സി വഴി പോകേണ്ട സിറ്റി ബസുകൾ എസ്.ബി.ഐ ജങ്ഷനിൽ നിന്നും വലതു ഭാഗത്തേക്ക് തിരിഞ്ഞ് ഹെഡ് പോസ്റ്റ് ഓഫീസ് ജങ്ഷൻ വഴി പോകേണ്ടതാണ്.

    വൺവേ റോഡുകൾ ടു വേ ആകും: ട്രാഫിക് ക്രമീകരണങ്ങൾക്കായി പൊലീസ് കമ്മീഷണർ ഓഫിസ് ജങ്ഷൻ മുതൽ എസ്.ബി.ഐ ജങ്ഷൻ വരെയുള്ള വൺവേ റോഡും, ഹെഡ് പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ എസ് ബി ഐ വരെയുള്ള വൺവേ റോഡും ടു വേ ആക്കുന്നതാണെന്ന് കോഴിക്കോട് പൊലീസ് ഇൻസ്പെക്ടർ സിറ്റി ട്രാഫിക് എൻഫോഴ്സസ്മെൻ്റ് യൂണിറ്റ് അറിയിച്ചു.

NDR News
03 Nov 2025 12:19 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents