പയ്യോളി സ്വദേശിയായ യുവാവ് സൗദിയിൽ മരിച്ച നിലയിൽ
സ്വകാര്യ നിർമാണ കമ്പനിയിലെ തൊഴിലാളിയായിരുന്നു
                        പയ്യോളി: പയ്യോളി സ്വദേശിയായ യുവാവിനെ സൗദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കങ്കാണിവളപ്പിൽ ഹൗസിൽ സുബീഷ് ആണ് കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചത്. മുപ്പത്തിമൂന്ന് വയസായിരുന്നു.
സ്വകാര്യ നിർമാണ കമ്പനിയിലെ തൊഴിലാളിയായിരുന്നു സുബീഷ്. ജോലി കഴിഞ്ഞ് രാത്രി ഉറങ്ങാൻ കിടന്ന സുബീഷിനെ പിറ്റേ ദിവസം പതിവ് സമയത്ത് കാണാത്തതിനെ തുടർന്നുള്ള അന്വേഷണത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും. അച്ഛൻ: സുരേഷ്, അമ്മ: ബീന

