53 കേസുകളിൽ പ്രതി; തൃശൂരിൽ കുപ്രസിദ്ധ മോഷ്ടാവ് തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു
തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്ത കേസിൽ തെളിവെടുപ്പിന് ശേഷം വിയ്യൂരിലേയ്ക്ക് കൊണ്ടുവരികയായിരുന്നു
                        തൃശൂർ: തൃശൂരിൽ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. തമിഴ്നാട് പൊലീസിൻ്റെ കസ്റ്റഡിയിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്ത കേസിൽ തെളിവെടുപ്പിന് ശേഷം വിയ്യൂരിലേയ്ക്ക് കൊണ്ടു വരികയായിരുന്നു. ഇതിനിടെയാണ് സംഭവം. വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരനാണ് ബാലമുരുകൻ. ഇന്നലെ രാത്രി പത്തരയോടെ യായിരുന്നു സംഭവം നടന്നത്. സെൻട്രൽ ജയിൽ പരിസരത്തു നിന്നാണ് പ്രതി രക്ഷപ്പെട്ടത്.
ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞ് പുറത്തിറങ്ങിറങ്ങിയിരുന്നു. ഒപ്പം മൂന്ന് പൊലീസുകാരും ഉണ്ടായിരുന്നു. കൈവിലങ്ങ് അഴിച്ചതോടെ പൊലീസുകാരെ തള്ളിമാറ്റി പ്രതി രക്ഷപ്പെടുകയായിരുന്നു. പൊലീസിന്‍റെ തിരച്ചിലിൽ പുലർച്ചെ മൂന്നുമണിക്ക് പ്രതിയെ കണ്ടിരുന്നു. എന്നാൽ ഇയാള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഹൗസിങ് കോളനി വഴിയാണ് ഇയാള്‍ രക്ഷപ്പെട്ടത്. ബാലമുരുകനായി തൃശൂരിൽ വ്യാപക തിരച്ചിൽ തുടരുകയാണ്.

