വേളത്ത് ദമ്പതികളെ തടഞ്ഞ് നിർത്തി മർദ്ദിച്ചതായി പരാതി
തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ ആവള കക്കറ മുക്കിന് സമീപമായിരുന്നു സംഭവം
                        ആവള : ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ദമ്പതികളെ ബൈക്ക് തടഞ്ഞ് നിർത്തി മർദ്ദിച്ചതായി പരാതി. വേളം പള്ളിയത്ത് ചങ്ങരം കണ്ടി ചേമ്പോട് പള്ളിക്ക് സമീപം സുനിൽ കുമാർ (50) ഭാര്യ മിനി (44) എന്നിവർക്കാണ് മർദ്ദനമേറ്റത്. മുയിപ്പോത്ത് നിന്ന് നിർമ്മാണ ജോലി കഴിഞ്ഞ് മടങ്ങവേ തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ ആവള കക്കറ മുക്കിന് സമീപം ഇവർ സഞ്ചരിച്ച ബൈക്ക് തടഞ്ഞ് നിർത്തി മാരായുധങ്ങളുമായി അഞ്ച് അംഗ സംഘം മർദ്ദിക്കുകയായിരുന്നു.
കൈയ്ക്കും തലയ്ക്കുമാണ് പരിക്കേറ്റ ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം മെഡിക്കൽ കോളേജിലേക്ക് ക്കയച്ചു. മർദ്ദനത്തിന് കാരണം വ്യക്തമല്ല.

