headerlogo
recents

ഭിന്നശേഷി അവകാശ നിയമം ഉടനെ നടപ്പിലാക്കുക: സി .ഡി.എ

ചർച്ചയിൽ ഭിന്നശേഷി പ്രശ്നങ്ങളിൽ ഇടപെടുന്നതിൽ ഗവൺമെന്റിന്റെ മൗനത്തെ എല്ലാവരും വിമർശിച്ചു.

 ഭിന്നശേഷി അവകാശ നിയമം ഉടനെ നടപ്പിലാക്കുക: സി .ഡി.എ
avatar image

NDR News

04 Nov 2025 06:04 PM

  കോഴിക്കോട്:കോഴിക്കോട് ജില്ല CDAE(Confederacy Of Differently Abled Employees) സമ്മേളനം വെസ്റ്റ് ഹിൽ ഗവൺമെൻറ് പോളിടെക്നിക് കോളേജ് ക്യാമ്പസിൽ ഞായറാഴ്ച നടന്നു. രാവിലെ 10 .30 ന് ആരംഭിച്ച സമ്മേളനത്തിൽ നിരവധി പേർ പങ്കെടുത്തു. സെക്രട്ടറി ഹമീദ് സ്വാഗതം പറയുകയും പ്രസിഡണ്ട് വിനോദൻ അധ്യക്ഷം വഹിക്കുകയും ചെയ്തു.

   യോഗ നടപടിയിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം  മുരളി വടകര, മുഖ്യപ്രഭാഷണം നടത്തി. ഭിന്നശേഷി സമൂഹം വലിയ വെല്ലുവിളി നേരിടുകയാണെന്നും, ഒരു കൂട്ടം സകലാംഗർ ഭരണകൂട ത്തിലെ ചിലരുടെ സഹായത്തോടെ, ഭിന്നശേഷിക്കാരുടെ എല്ലാ അവകാശങ്ങളും കവർന്നെടുക്കുക യാണെന്നും സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരും ഒന്നടങ്കം അഭിപ്രായപ്പെട്ടു.

   ഭിന്നശേഷിക്കാരുടെ സമൂല സംരക്ഷണത്തിനു വേണ്ടി പാർലമെൻറ് പാസാക്കിയ 2016 ഡിസബിലിറ്റി ആക്ട്, പൂർണമായ തോതിൽ നടപ്പിലാക്കുന്നതിൽ, ഭരണകൂടത്തിലെ ഒരുപറ്റം പേർ, തടസ്സം നിൽക്കുകയാണെന്നും, അവർക്കെതിരെ ശബ്ദിക്കാൻ ഒരു തൊഴിലാളി സംഘടനയും മുന്നോട്ട് വരുന്നില്ലെന്നുമുള്ള ഖേദകരമായ വസ്തുത, സമ്മേളനം വിലയിരുത്തി. നേരത്തെ ഭിന്ന ശേഷിക്കാർക്ക് കിട്ടിക്കൊണ്ടിരുന്ന ട്രാൻസ്ഫർ പരിരക്ഷയും, ചികിത്സയ്ക്കു വേണ്ടിയുള്ള സ്പെഷ്യൽ കാഷ്വൽ ലീവും നിയമത്തിന്റെ സങ്കീർണത കൊണ്ട് തടസപ്പെട്ടിരിക്കുകയാണെന്നും, സ്ഥാപനങ്ങൾ ഭിന്നശേഷി സൗഹൃദം അല്ലാത്തതിനാൽ, ദൈനംദിന പ്രവർത്തികൾക്ക് പോലും പല ഭിന്നശേഷിക്കാർക്കും കഴിയുന്നില്ലെന്നും, നാമമാത്രമായ ഭിന്നശേഷി അലവൻസ് കൊണ്ട് മിക്കവാറും മുച്ചക്രവാഹനങ്ങൾ ഉപയോഗിക്കുന്ന ഭിന്നശേഷി ക്കാർക്ക് ചികിത്സക്കും കുടുംബം പോറ്റാൻ പോലും കഴിയുന്നില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.

   സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ, 2016 RpW Act ബോധവൽക്കരണ ക്ലാസ്സ്, അങ്ങേയറ്റം അറിവ് നൽകുന്നതും ഉപകാരപ്രദവുമായിരുന്നു. മുജീബ് റഹ്മാൻ(State project coordinator, Kerala Social Security Mission) നയിച്ച ക്ലാസ്സിൽ നിരവധി പേർ പങ്കെടുത്തു. വാർഷിക റിപ്പോർട്ടിനും കണക്ക് അവതരണ ത്തിനും ശേഷം നടന്ന ചർച്ചയിൽ ഭിന്നശേഷി പ്രശ്നങ്ങളിൽ ഇടപെടുന്നതിൽ ഗവൺമെന്റിന്റെ മൗനത്തെ എല്ലാവരും വിമർശിച്ചു. മിക്കവാറും തുച്ഛ ശമ്പളക്കാരായ ഭിന്നശേഷിക്കാർ ഈ നിയമം നടപ്പിലാക്കാൻ പലതവണ നിയമ പോരാട്ടം നടത്തിയതിന്റെ ഭാഗമായി, ഹൈക്കോടതിയും സുപ്രീംകോടതിയും ഒന്നടങ്കം, എത്രയും പെട്ടെന്ന് ഭിന്നശേഷി സംരക്ഷണ നിയമം ആയ RpW Act ഒരു മാറ്റവും കൂടാതെ നടപ്പിലാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ കാലമിത്രയായിട്ടും നിയമം ഇപ്പോഴും നോക്കുകുത്തിയാവുക യാണ്. 

  സമ്മേളനത്തിന് ഒടുവിൽ നടന്ന കമ്മിറ്റി തിരഞ്ഞെടുപ്പിൽ ഹമീദ് പോളിടെക്നിക്: സെക്രട്ടറിയായും, ശ്രീ. ശ്യാം ലാൽ യൂണിവേഴ്സിറ്റി പ്രസിഡന്റായും, രവി മലയിൽ ട്രഷറായും സ്ഥാനമേറ്റു.   ഫോറൻസിക് സയിന്റിസ്റ്റ് ഫെബിലും, കമ്പ്യൂട്ടർ എൻജിനീയറിങ് ലക്ചറർ അനസ് മുഹമ്മദും ആണ് ജോയിൻ സെക്രട്ടറി. 

വിനോദൻ PK, രതി എന്നിവരാണ് വൈസ് പ്രസിഡണ്ട്മാർ.

സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുരളിയും ദീപേഷും യോഗ നടപടികൾ നിയന്ത്രിച്ചു. ട്രഷറർ നന്ദി പറഞ്ഞു.

18 അംഗ എക്സിക്യൂട്ടീവിലെ മറ്റുള്ളവർ: 

1. ലിസ എം 

2.പവിത്രൻ പിടി 

3.മനോജ് കുമാർ പി എം 

4.രാജൻ. വി.എം 

5.സുധീർ കെ 

6. സുധീഷ് കുമാർ പി 

7.അനീഷ് ടി കെ 

8. വത്സൻ കെ പി 

9. കുഞ്ഞബ്ദുള്ള എന്നിവരാണ്.

NDR News
04 Nov 2025 06:04 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents