ആവളയിൽ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു
പോലിസ് സബ് ഇൻസ്‌പെക്ടർ ശ്രീജിത്ത് വി.സി ട്രോഫികൾ വിതരണം ചെയ്തു
പേരാമ്പ്ര : മൈ ഭാരത് കോഴിക്കോടും ആവള ബ്രദേഴ്സ് കലാസമിതിയും സംയുക്തമായി പേരാമ്പ്ര ബ്ലോക്കതല കായിക മൽസരങ്ങൾ സംഘടിപ്പിച്ചു. ഫുട്ബോൾ, വോളി ബോൾ,ഷട്ടിൽ ബാഡ്മിന്റൺ, അത്‌ലറ്റിക്സ് തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. വോളിബോൾ മത്സരത്തിൽ സ്പൈക്കേഴ്സ് ചാലിക്കരയും ഫുട്ബോൾ മത്സരത്തിൽ ബ്രേദേഴ്സ് പേരാമ്പ്രയും ജേതാക്കളായി.
വിജയികൾക്ക് പോലിസ് സബ് ഇൻസ്‌പെക്ടർ ശ്രീജിത്ത് വി.സി ട്രോഫികൾ വിതരണം ചെയ്തു. കലാസമിതി പ്രസിഡന്റ് രജീഷ് ടി ചടങ്ങിൽ അധ്യക്ഷതവഹിച്ചു. രവീന്ദ്രൻ എം. പി സ്വാഗതവും കൃഷ്ണ കുമാർ കീഴന നന്ദിയും പറഞ്ഞു.

