ജെഎൻയു യൂണിയൻ ഇടത് സഖ്യത്തിന്; മുഴുവൻ സീറ്റിലും വിജയം
എട്ട് വർഷത്തിന് ശേഷം മലയാളി വിദ്യാർത്ഥി യൂണിയനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
ദില്ലി: ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടത് സഖ്യത്തിന് തകർപ്പൻ വിജയം. മുഴുവൻ ജനറൽ സീറ്റിലും ഇടതുപക്ഷ വിദ്യാർഥി സഖ്യത്തിന്റെ സ്ഥാനാർത്ഥികൾ വിജയിച്ചു. സഖ്യത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം എസ്എഫ്ഐയുടെ വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയും മലയാളിയുമായ കെ ഗോപികയ്ക്കാണ്. 1300 ൽ അധികം വോട്ടിൻ്റെ ഭൂരിപക്ഷമാണ് ഗോപികയ്ക്ക് ലഭിച്ചത്.
എട്ട് വർഷത്തിന് ശേഷമാണ് മലയാളി വിദ്യാർത്ഥി ജെഎൻയു യൂണിയനിലേക്ക് തെരഞ്ഞെടുക്ക പ്പെടുന്നത്. തൃശ്ശൂർ സ്വദേശിയാണ് ഗോപിക. കഴിഞ്ഞ തവണ എബിവിപി പിടിച്ച ജോയിൻ്റ് സെക്രട്ടറി സ്ഥാനം ഇടത് സഖ്യം തിരിച്ചു പിടിച്ചു.

