കോഴിക്കോട് അതിഥി തൊഴിലാളികൾക്ക് സുരക്ഷാ ക്ലാസ് നടത്തി
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു
കോഴിക്കോട് : റോട്ടറി കാലിക്കറ്റ് പോർട്ട് സിറ്റി ഡിസ്ട്രിക്ട് 3204 റെയിൽവേയുടെ സഹകരത്തോടെ റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവൃത്തിയിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാനക്കാർ ഉൾപ്പെടെയുള്ള തൊഴിലാളികൾക്കായി തൊഴിലിട സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു.
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിപാടിയിൽ റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് പ്രജീഷ് കുമാറിന്റെ അധ്യക്ഷതയിൽ ഡി എം ഓ ഡോക്ടർ ബ്രിയോൺ ജോൺ ചടങ്ങ് ഉദ്ഘാടനം ചെയ്തു. റാങ്ക് കൺസ്ട്രക്ഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ രഘു, സേഫ്റ്റി ഓഫീസർ സഞ്ജു മാത്യു, ടീം ലീഡർ സുനീഷ് എന്നിവർ പങ്കെടുത്തു.
തീപിടുത്തം ഉണ്ടാകുമ്പോൾ ഫയർ എക്സ്റ്റിങ്ങുഷറുകൾറുകൾ ഉപയോഗിച്ച് അഗ്നിശമനം നടത്തുന്നതിലും അവശ്യഘട്ടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിനുള്ള സിപിആർ നൽകുന്നതിലും പരിശീലനം നൽകി. ക്ലാസിനു ശേഷം നടന്ന ഓപ്പൺ ഫോറത്തിൽ തൊഴിലാളികളുടെ സംശയങ്ങൾക്ക് ഫയർ ഓഫീസർ മറുപടി നൽകി. എൽപിജി ഗ്യാസ് ലീക്ക് അപകടങ്ങളെ കുറിച്ചും മുൻ കരുതലകളും പ്രതിരോധ മാർഗങ്ങളും വിശദീകരിക്കുകയും അവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന റോപ്പ് റസ്ക്യൂ പ്രവർത്തനങ്ങൾ പരിശീലിപ്പിക്കുകയും ചെയ്തു. കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി ഇ ചാക്കുണ്ണി, റോട്ടറി ക്ലബ്ബ് സ്പോർട്സ് സിറ്റി അഡ്വക്കറ്റ് മോഹൻരാജ് എന്നിവർ സംസാരിച്ചു.സ്റ്റേഷൻ മാനേജർ സി കെ ഹരീഷ് സ്വാഗതവും എച്ച് പ്രദീപ് നന്ദിയും പറഞ്ഞു.

