ഉള്ളിയേരിയിൽ ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ പ്രകാശനം ചെയ്തു
ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ് പ്രകാശനം ചെയ്തു
ഉള്ളിയേരി : ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ് പ്രകാശനം ചെയ്തു. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ ഡോ: മഞ്ജു കെ പി രജിസ്ററർ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി അജിത അധ്യക്ഷത വഹിച്ചു. ബി എം സി കൺവീനർ സത്യൻ കെ കെ റിപ്പോർട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആലങ്കോട് സുരേഷ് ബാബു, ഗ്രാമ പഞ്ചായത്ത് വികസന കാര്യസ്ഥിരം സമിതി ചെയർപേഴ്സൺ ചന്ദ്രിക പൂമഠത്തിൽ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ കെ ടി സുകുമാരൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു..
ബി എം സി കൺവീനർ മികച്ച രീതിയിൽ സർവ്വേ, ക്രോഡീകരണം നടത്തിയ വളണ്ടിയർ അർജുൻ ഒ എ എന്നിവർക്ക് ഉപഹാരം നൽകി. വൈസ് പ്രസിഡൻ്റ് എൻ എം ബാലരാമൻ സ്വാഗതവും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സുനിൽ ഡേവിഡ് നന്ദിയും പറഞ്ഞു.

