സ്വകാര്യ ബസ് കാറിലിടിച്ച്, അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു
കാർ റോഡിന് സമീപം നിർത്തിയിട്ടിരിക്കുകയായിരുന്നു
കോഴിക്കോട്: സ്വകാര്യ ബസ് കാറിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കാർ യാത്രികരായ കണ്ണൂർ ഇരിട്ടി സ്വദേശികൾക്കാണ് പരിക്കേറ്റത്. രാമമംഗലത്ത് വച്ചാണ് അപകടം.
കോഴിക്കോട് നിന്ന് ബംഗ്ളൂരിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തിന് ഇടയാക്കിയത്. കാർ റോഡിന് സമീപം നിർത്തിയിട്ടിരിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്നു.

