പയ്യന്നൂരിൽ യുവാക്കൾ ലഹരി ഉപയോഗിച്ച് കാറോടിച്ച് മൂന്നോളം വാഹനങ്ങൾ തകർത്തു
പഴയ ബസ്സ്റ്റാൻ്റിന് സമീപം വ്യാഴാഴ്ച്‌ച രാത്രിയാണ് സംഭവം
പയ്യന്നൂർ: പയ്യന്നൂരിൽ ലഹരി ഉപയോഗിച്ച് കാറോടിച്ച് മൂന്നോളം വാഹനങ്ങൾ തകർത്ത് യുവാക്കള് .പഴയ ബസ്സ്റ്റാൻ്റിന് സമീപം വ്യാഴാഴ്ച്‌ച രാത്രിയാണ് സംഭവം. രണ്ട് ഓട്ടോറിക്ഷകളും ബൈക്കുമാണ് ഇവരുടെ ലഹരിയോട്ടത്തിൽ തകർന്നത്. ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കാറോടിച്ച കുഞ്ഞിമംഗലം സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയുടുത്തു. നീലേശ്വരം സ്വദേശിയായയുവാവാണ് കാറോടിച്ചതെന്നും സുഹൃത്തുക്കളായ രണ്ടുപേർ കുഞ്ഞിമംഗലം സ്വദേശികളായ രണ്ട് പേർ കാറിൽ കൂടെ ഉണ്ടായിരുന്നു എന്നും ഇപ്പോൾ പറയുന്നു.
ലഹരിയിൽ മദോന്മത്തരായി പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിലൂടെ കാറോടിച്ച് നിരവധി വാഹനങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. വാഹനത്തിന്റെ വരവ് കണ്ട് നിരവധി പേർ ജീവനും കൊണ്ട് ഓടി, ചിലയാളുകൾക്ക് പരിക്കേറ്റു. ഹോസ്‌പിറ്റലിൽ കാണിച്ച് തിരിച്ചു ഓട്ടോയിൽ പോവുകയായിരുന്ന ഉടുമ്പും തല സ്വദേശിനി ഖദീജ കൊവ്വൽ(63) യാത്ര ചെയ്തിരുന്ന ഓട്ടോയെയും ലഹരി സംഘത്തിന്റെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു സാരമായി പെരിക്കേറ്റ ഖദീജയെ കണ്ണൂർ എകെജി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൂന്നോളം ഓട്ടോറിക്ഷകൾക്കും ബൈക്കു കൾക്കും കാറുകൾക്കും കേടുപാടുകൾ ഉണ്ട്.ഹരിയിൽ ലക്കുകെട്ട് മദോന്മത്തരായി ആറാടിയ സംഘം വലിയൊരു അപകടമാണ് വരുത്തിവെച്ചത്.

